ഭീകരതക്കെതിരെ പൊരുതാനുറച്ച് ഫത്വ കൗൺസിൽ
text_fieldsഅബൂദബി: തീവ്രവാദത്തിനും ഗുണരഹിതമായ ഫത്വ (മതവിധി)കൾക്കുമെതിരെ തുറന്ന പോരാട്ടത്തിന് എമിറേറ്റ്സ് ഫത്വ കൗൺസിൽ ഒരുങ്ങുന്നു. ഇസ്ലാമിക അധ്യപനങ്ങൾക്ക് വിരുദ്ധമായ ഫത്വകൾ തടയാനും യഥാർഥവും സുന്ദരവുമായ ഇസ്ലാമിക ജീവിത സാഹചര്യം സാധ്യമാക്കാനും ലക്ഷ്യമിട്ട് യു.എ.ഇ മന്ത്രിസഭാ തീരുമാന പ്രകാരം രൂപം നൽകിയ കൗൺസിലിെൻറ ആദ്യയോഗത്തിനു ശേഷം ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ബയ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്ലാമിക മൂല്യങ്ങൾ പ്രചരിപ്പിക്കാനും തീവ്ര^ഭീകരവാദത്തെ ചെറുക്കാനുമാണ് തീരുമാനം. യുക്തിരഹിതമായ ഫത്വകൾ ഇസ്ലാമിക രാജ്യങ്ങൾക്കും സമൂഹത്തിനും ഒേട്ടറെ ദോഷങ്ങൾ സൃഷ്ടിക്കുന്നുണ്ട്. രക്തചൊരിച്ചിലിനും രാഷ്ട്രങ്ങളുടെ തകർച്ചകൾക്കും ഇടയാക്കുന്ന ആ കെടുതി ഇല്ലാതാക്കുകയും സമാധാനത്തിനും സഹിഷ്ണുതക്കും മുഖ്യസ്ഥാനം നൽകുകയും വേണം. രാജ്യത്ത് പുറത്തിറക്കുന്ന ഫത്വകളുടെയും അവസാന വാക്ക് കൗൺസിലായിരിക്കും.
മതത്തിെൻറയോ നിറത്തിെൻറയോ വംശത്തിെൻറയോ പേരിൽ വിവേചനം പുലർത്തുന്നത് ക്രിമിനൽ കുറ്റമാക്കി നിയമനിർമാണം നടത്തിയ ആദ്യ അറബ് രാഷ്ട്രമായ യു.എ.ഇ സഹിഷ്ണുതയും സൗഹാർദവും സംരക്ഷിക്കുന്നതിന് ഉന്നത സ്ഥാനമാണ് നൽകുന്നത്.
പലരും തന്നിഷ്ടപ്രകാരം ഫത്വകളിറക്കുകയും അത് മൂലം മനുഷ്യർക്കിടയിൽ ഭിന്നിപ്പും തർക്കങ്ങളും ഉണ്ടായ സാഹചര്യങ്ങളാണ് കൗൺസിലിനെ അനിവാര്യമാക്കിയത്. മുഫ്തികെള പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളുടെ ചുമതലയും കൗൺസിലിനായിരിക്കുമെന്ന് അബൂദബി ഒൗഖാഫ് ചെയർമാൻ ഡോ. മുഹമ്മദ് മതാർ അൽ കഅ്ബി വ്യക്തമാക്കി. വിവിധ വിഷയങ്ങളിൽ പൊതു ഫത്വയും വിവിധ സർക്കാർ ഏജൻസികളുടെ ആവശ്യാർഥമുള്ള ഫത്വകളും കൗൺസിൽ പുറപ്പെടുവിക്കും.
ഒൗഖാഫ് പ്രതിനിധി ഉമർ ഹബ്തൂർ ദിബി, ദുബൈ ഒൗഖാഫ് പ്രതിനിധി അഹ്മദ് അബ്ദുൽ അസീസ് അൽ ഹദ്ദാദ്, ഷാർജ ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ സലീം മുഹമ്മദ് അൽ ദൂബി, ജനറൽ അതോറിറ്റിയിലെ ഷമ്മ യൂസുഫ് മുഹമ്മദ് അൽ ദഹീരി, ഉമ്മുൽ ഖുവൈൻ കോർട്ടിലെ ഇബ്രാഹിം ഉബൈദ് അലി അൽ അലി, അബ്ദുല്ല മുഹമ്മദ് അഹ്മദ് അൽ അൻസാരി, അഹ്മദ് മുഹമ്മദ് അഹ്മദ് യൂസുഫ് അൽ ഷെഹി തുടങ്ങിയവരാണ് കൗൺസിലിൽ അംഗങ്ങളായുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
