ഫത്വാ സമിതി: യു.എ.ഇ നീക്കം മാതൃകാപരം –ശൈഖ് ഹംസ യൂസുഫ്
text_fieldsദുബൈ: ഇസ്ലാമിക പാരമ്പര്യവും ആധുനിക സന്ദർഭവും പരിഗണിക്കാതെ ആേലാചനാ രഹിതമായി പുറത്തിറക്കുന്ന മതവിധികൾ വൻ മുസ്ലിംേലാകത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അതിനെ ചെറുക്കാൻ എമിേററ്റ്സ് ഫത്വാ കൗൺസിലിന് രൂപം നൽകിയ യു.എ.ഇയുടെ നടപടി മാതൃകാപരമാണെന്നും അന്താരാഷ്ട്ര പ്രശസ്ത പണ്ഡിതൻ ശൈഖ് ഹംസ യൂസുഫ്.
കാബിനറ്റ് തീരുമാനത്തെ തുടർന്ന് രൂപം നൽകിയ കൗൺസിലിൽ അംഗമാവുന്നതിൽ അതീവ സന്തുഷ്ടിയാണുള്ളതെന്നും കാലി''ഫാർണിയ സൈതൂന സർവകലാശാല അധ്യാപകൻ കൂടിയായ ഇൗ യു.എസ് പണ്ഡിതൻ വ്യക്തമാക്കി. മുസ്ലിംകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കും ചോദ്യങ്ങൾക്കും ആധികാരികവും യുക്തിഭദ്രതയുള്ളതുമായ പ്രതികരണം ആവശ്യമാണ്. കൗൺസിൽ അധ്യക്ഷൻ ശൈഖ് അബ്ദുല്ല ബിൻ ബയ്യാഅ് ഇതിൽ അംഗമാകാൻ ക്ഷണിച്ചയുടൻ സമ്മതമറിയിച്ചതിെൻ സാഹചര്യം വ്യക്തമാക്കി ശൈഖ് ഹംസ പറഞ്ഞു. ശരീഅത്ത് സംബന്ധിച്ച വിധികൾ നൽകുന്നത് സന്ദർഭം അറിഞ്ഞാവണം, അഗാധമായ അറിവും വിഷയത്തിലുണ്ടാവണം. 800 വർഷം പഴക്കമുള്ള ഒരു ഫത്വ ഇൗ കാലത്ത് അനുേയാജ്യമാവണമെന്നില്ല.
മതം ചലനാത്മകം ആണ്, എന്നാൽ അടിസ്ഥാന തത്വത്തിൽ വിട്ടുവീഴ്ചകൾ പാടില്ല താനും. ചിലയിടത്തു നിന്ന് പുറത്തു വരുന്ന പല ഫത്വകളും മുസ്ലിം യുവതയെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. സമയ നഷ്ടം വരുത്തുമെന്നതിനാൽ ചെസ്സിെനതിരെ വിധി പറയാറുണ്ട് ചിലർ. എന്നാൽ ഒാൺലൈൻ ഗെയിമുകൾക്കായി സമയം മുഴുവൻ ചെലവിടുന്ന തലമുറയാണ് ഇക്കാലത്തുള്ളത്. ചെസ്സ് ബുദ്ധി ഉപ''യാഗിക്കുന്ന ഒരു കളിയാണ് എന്നെങ്കിലും മനസിലാക്കണം. എല്ലാ വിഷയത്തിലും പല തരം അഭിപ്രായമുണ്ടാവാം.അതീ തീവ്രവും അതി ലളിതവുമായരീതിയിൽ.
പ്രതികൂല സാഹചര്യത്തിലും യുവജന സമൂഹത്തെ സമാധാനവും സംതൃപ്തിയും നിറഞ്ഞ മതനിഷ്ഠ ജീവിതം നയിക്കാൻ പ്രാപ്തരാക്കാൻ ഫത്വകൾക്ക് കഴിയണം. ഏറ്റവുംവലിയ പ്രശ്നം നമുക്കിടയിലെ അജ്ഞതയാണ്. ഖുർആനിക തത്വത്തിേലക്കുള്ള മടക്കമാണ് പരിഹാരമാർഗം. നാടിെൻറ ചില ഭാഗത്ത് അത്യന്തം എതിർക്കപ്പെേടണ്ട മതവിധികൾ പുറത്തിറക്കുന്നുണ്ട്.
അക്രമവും കൊലയും ശരിവെക്കുന്നവയടക്കം. നിരപരാധികളുടെ രക്തം ചിന്തുക എന്നത് ഇസ്ലാം ഒരർഥത്തിലും അംഗീകരിക്കാത്ത കാര്യമാണ്.
ഇത്തരം പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ യു.എ.ഇയുടെ ശ്രമത്തിന് കഴിയുമെന്നും മിതവാദ ഇസ്ലാമിെൻറ വക്താവായ ശൈഖ് അബ്ദുല്ല കൗൺസിനെ നയിക്കാൻ ഏറ്റവും കഴിവുറ്റയാളാണെന്നും ശൈഖ് കൂട്ടിേച്ചർത്തു. 2005ൽ ഫ്രഞ്ച് മാധ്യമ പ്രവർത്തക േഫ്ലാറൻസ് ആബീനാസിനെയും ദ്വിഭാഷിേയയും ഇറാഖിൽ ബന്ധിയാക്കിയ ഘട്ടത്തിൽ േമാചനം സാധ്യമാക്കിയത് ശൈഖ് അബ്ദുല്ലയുടെ ഇടപെടലായിരുന്നുവെന്ന് ശൈഖ് ഹംസ യൂസുഫ് ഒാർമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
