യു.എ.ഇയുടെ രാഷ്ട്രപിതാവിെൻറ പ്രിയ തോഴൻ ഇനി ഒാർമ
text_fieldsദുബൈ: രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാെൻറ പ്രിയ സുഹൃത്ത് മുബാറക് ബിൻ ഖറാർ അൽ മൻസൂരിയുടെ നിര്യാണത്തിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അനുശോചനം രേഖപ്പെടുത്തി. ശൈഖ് സായിദിെൻറ ദർശനങ്ങൾ പിൻതുടർന്ന വിശ്വസ്ത സുഹൃത്തായിരുന്ന അൽ മൻസൂരിയെന്ന് ശൈഖ് മുഹമ്മദ് കുറിച്ചു.
1939ൽ ദഫ്റയിൽ ജനിച്ച അൽ മൻസൂരി യു.എ.ഇ രൂപവത്കരണത്തിനു മുൻപു തന്നെ ശൈഖ് സായിദിെൻറ അടുത്തയാളായിരുന്നു. മരണംവരെ അതു തുടർന്നു. വർഷങ്ങളോളം ശ്രമിച്ചാലും ശൈഖ് സായിദിെൻറ മഹത്വത്തെക്കുറിച്ച് വേണ്ടവിധത്തിൽ പറഞ്ഞുതീർക്കാനാവില്ല എന്നായിരുന്നു അദ്ദേഹത്തിെൻറ അഭിപ്രായം. 2007ൽ നീതിന്യായവകുപ്പിെൻറ പടിഞ്ഞാറൻ മേഖലയിലെ അനുരഞ്ജന സമിതി അധ്യക്ഷനായി നിയോഗിക്കപ്പെട്ടു. രാജ്യത്തിനു നൽകിയ സേവനങ്ങൾ പുരസ്കരിച്ച് ഇൗ വർഷം അബൂദബി അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
