Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപിതാവ്​ മരിച്ചു;...

പിതാവ്​ മരിച്ചു; അനുമതി ലഭിക്കാത്തതിനാൽ മകൻ വിമാനത്താവളത്തിൽ കുടുങ്ങി

text_fields
bookmark_border
പിതാവ്​ മരിച്ചു; അനുമതി ലഭിക്കാത്തതിനാൽ മകൻ വിമാനത്താവളത്തിൽ കുടുങ്ങി
cancel

ദു​ൈബ: പിതാവി​െൻറ മരണവാർത്തയറിഞ്ഞ്​ നാട്ടിലേക്ക്​ തിരിക്കാൻ ശ്രമിച്ച യുവാവ്​​ വിമാനത്താവളത്തിൽ കുടുങ്ങി. ആലപ്പുഴ ഹരിപ്പാട്​ തോടംപറമ്പിൽ നൗഫൽ മൻസിലിൽ നിസാർ അഹ്​മദി​െൻറ മകൻ അനസാണ്​ ദുബൈ വിമാനത്താവളത്തിൽ കുടുങ്ങിയത്​. എയർ സുവിധ വഴി അപേക്ഷിച്ചിട്ടും കേരളത്തിൽ നിന്നുള്ള അനുമതി ലഭിക്കാത്തതിനാലാണ്​ യാത്രാനുമതി നിഷേധിച്ചത്​. ചൊവ്വാഴ്​ച രാത്രി യു.എ.ഇ സമയം 9.45ന് കൊച്ചിയിലേക്ക്​​ പുറപ്പെട്ട എമിറേറ്റ്​സ്​ എയർ ലൈൻസിലായിരുന്നു യാത്ര ചെയ്യേണ്ടിയിരുന്നത്​. അടുത്ത ഏതെങ്കിലും വിമാനത്തിൽ സീറ്റൊഴിവുണ്ടാകുമെന്നും അനുമതി ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിൽ രാത്രി വൈകിയും വിമാനത്താവളത്തിൽ തുടരുകയാണ്​ അനസ്​.

ചൊവ്വാഴ്​ച രാവിലെ പത്തിനാണ്​ അനസി​െൻറ പിതാവ്​ നിസാർ വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന്​ മരിച്ചത്​. ഉടൻ നാട്ടിലേക്ക്​ തിരിക്കുന്നതിന്​ പി.സി.ആർ ടെസ്​റ്റെടുക്കുകയും എയർ സുവിധ വഴി അപ്​ലോഡ്​ ചെയ്യുകയും ചെയ്​തു. വിമാനത്താവളത്തിലെത്തി പരിശോധിക്കു​േമ്പാഴാണ്​ നാട്ടിൽനിന്ന്​ അനുമതിയില്ല എന്നറിയുന്നത്​. നിങ്ങളുടെ അപേക്ഷ പെൻഡിങ്ങിലാണെന്നും സംസ്​ഥാന സർക്കാറി​െൻറ അനുമതി ലഭിച്ചിട്ടില്ല എന്നുമാണ്​ സ്​റ്റാറ്റസ്​ കാണിക്കുന്നത്​. ഇതോടെ സാമൂഹിക പ്രവർത്തകൻ നസീർ വെളിയിലി​െൻറ നേതൃത്വത്തിൽ കേരളത്തിലെ വിമാനത്താവളങ്ങളിലും ആരോഗ്യ വകുപ്പിലും വിളിച്ചെങ്കിലും നടപടിയായില്ല. അനുമതി നൽകേണ്ട അതോറിറ്റിയില്ലെന്ന മറുപടിയാണ്​ അവിടെ നിന്ന്​ ലഭിച്ചതെന്ന്​ നസീർ പറഞ്ഞു.

കുടുംബത്തിലെ മരണാവശ്യങ്ങൾക്ക്​ പോകുന്നവർക്ക്​ കോവിഡ്​ പരിശോധന ആവശ്യമില്ലെന്നാണ്​ കേന്ദ്രനിർദേശം. എന്നാൽ, എയർ സുവിധയിൽ കാരണം സഹിതം അപേക്ഷ നൽകണമെന്ന്​ നിബന്ധനയുണ്ട്​. ഈ അപേക്ഷയാണ്​ പെൻഡിങ്ങിലായിരിക്കുന്നത്​. ദുബൈയിലെ ഫാർമസിയിൽ ജോലിചെയ്യുന്ന അനസ്​ വൻ തുക മുടക്കിയാണ്​ എമിറേറ്റ്​സിൽ ടിക്കറ്റെടുത്തത്​. നിസാറി​െൻറ ഖബറടക്കം കഴിഞ്ഞുവെങ്കിലും എത്രയുംവേഗത്തിൽ വീട്ടുകാര​ുടെ അടുക്കൽ എത്താനുള്ള അനസി​െൻറ ശ്രമമാണ്​ അധികൃതരുടെ കടുംപിടിത്തം മൂലം ഇല്ലാതായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Father diesThe son was strandedairport without permission
Next Story