റാസല്‍ഖൈമയില്‍ മഴവെള്ളക്കുഴിയില്‍ മുങ്ങി മകനും പിതാവിനും ദാരുണാന്ത്യം
text_fieldsറാസല്‍ഖൈമ: റാക് വാദി ശാഹിലെ മഴ വെള്ളക്കുഴിയില്‍ മുങ്ങി 13 വയസ്സുകാരനും 39 വയസ്സുള്ള പിതാവും മരിച്ചു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം റിപ്പോര്‍ട്ട് ചെയ്തതെന്ന് റാക് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മഴവെള്ളം നിറഞ്ഞ കുഴിയില്‍ മകന് മുങ്ങിത്താഴുന്നത് കണ്ട പിതാവ് രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. മറൈന്‍ റസ്ക്യൂ ഉദ്യോഗസ്ഥര്‍ റബര്‍ ബോട്ടുകള്‍ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചത് യു.എ.ഇ സ്വദേശികളാണ്.