ഷാർജയിൽ വീടിന് തീപിടിച്ച് പിതാവും മകളും മരിച്ചു
text_fieldsRepresentational Image
ഷാർജ: ഷാർജയിൽ വീടിന് തീപിടിച്ച് സ്വദേശിയും 12കാരിയായ മകളും മരിച്ചു. അൽ സുയൂഹ് 16 പരിസരത്തുള്ള വീട്ടിൽ ചൊവ്വാഴ്ച പുലർച്ചെയാണ് വീട്ടിൽ തീപിടിത്തമുണ്ടായത്. പിതാവ് ശ്വാസംമുട്ടിയും മകൾ ഗുരുതരമായി പൊള്ളലേറ്റുമാണ് മരിച്ചതെന്ന് പ്രാദേശിക അറബ് മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെ 4.27നാണ് തീപിടിത്തം റിപോർട്ട് ചെയ്തെന്ന് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി പറഞ്ഞു. ഉടൻ അടിയന്തര പ്രതികരണ സേനയെ സംഭവസ്ഥലത്തേക്ക് അയച്ചിരുന്നു. ഇതിനിടെ അഗ്നിരക്ഷ സേന തീയണച്ച് നടത്തിയ പരിശോധനയിലാണ് വീടിന്‍റെ മുറ്റത്ത് കുട്ടിയെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. പിതാവിനെ കണ്ടെത്തിയത് റൂമിനകത്തു നിന്നായിരുന്നു. തുടർന്ന് ദേശീയ ആംബുലൻസ് ടീം കുട്ടിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അൽപനേരത്തിനകം മരണത്തിന് കീഴടങ്ങി. ഇതിനിടെ ബോധരഹിതനായ പിതാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

