Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​ണ്ണ ഇ​ത​ര...

എ​ണ്ണ ഇ​ത​ര മേ​ഖ​ല​യി​ൽ യു.​എ.​ഇ​യു​ടെ കു​തി​പ്പ്​

text_fields
bookmark_border
എ​ണ്ണ ഇ​ത​ര മേ​ഖ​ല​യി​ൽ യു.​എ.​ഇ​യു​ടെ കു​തി​പ്പ്​
cancel

ദു​ബൈ: എ​ണ്ണ ഇ​ത​ര മേ​ഖ​ല​യി​ൽ വീ​ണ്ടും യു.​എ.​ഇ​യു​ടെ കു​തി​പ്പ്. ഈ ​മേ​ഖ​ല​യി​ലെ ബി​സി​ന​സ്​ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച നി​ല​യി​ലെ​ത്തി. അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ എ​ണ്ണ വി​ല കു​തി​ച്ചു​യ​ർ​ന്നി​ട്ടും യു.​എ.​ഇ​യെ കാ​ര്യ​മാ​യി ബാ​ധി​ക്കാ​ത്ത​തി​ന്​ കാ​ര​ണം​ മ​റ്റ്​ മേ​ഖ​ല​ക​ളി​ലെ ബി​സി​ന​സ്​ വ​ള​ർ​ച്ച​യാ​ണ്. ​എ​സ്.​ആ​ൻ​ഡ്​ പി ​​ഗ്ലോ​ബ​ൽ യു.​എ.​ഇ പ​ർ​ച്ചേ​സി​ങ്​ മാ​നേ​ജേ​ഴ്​​സ്​ ഇ​ൻ​ഡ​ക്​​സ്​ അ​നു​സ​രി​ച്ച്​ ഒ​രു പോ​യ​ന്‍റോ​ളം ഉ​യ​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. ഏ​​പ്രി​ലി​ൽ 54.6 ആ​യി​രു​ന്നെ​ങ്കി​ൽ ക​ഴി​ഞ്ഞ​മാ​സം ഇ​ത്​ 55.6 ആ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ മൂ​ന്ന്​ വ​ർ​ഷ​ത്തി​നി​ടെ എ​ണ്ണ ഇ​ത​ര മേ​ഖ​ല​യി​ലു​ണ്ടാ​യ ഏ​റ്റ​വും ഉ​യ​ർ​ന്ന വ​ള​ർ​ച്ച​യാ​ണി​ത്. കോ​വി​ഡ്​ എ​ത്തി​യ ശേ​ഷം യു.​എ.​ഇ​യു​ടെ തി​രി​ച്ചു വ​ര​വ്​ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത​ണ്​ ഈ ​ക​ണ​ക്കു​ക​ൾ. മു​ൻ​കാ​ല​ങ്ങ​ളി​ൽ ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വ്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വി​ല ഇ​ര​ട്ടി​യാ​യി വ​ർ​ധി​ച്ചി​ട്ടും യു.​എ.​ഇ​യെ ഇ​ക്കു​റി കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ല. ജി.​ഡി.​പി ഈ ​വ​ർ​ഷം 5.7 ശ​ത​മാ​നം വ​ർ​ധി​ക്കു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. 2021ൽ ​ഇ​ത്​ 3.8 ശ​ത​മാ​ന​മാ​ണ്. ടൂ​റി​സം മേ​ഖ​ല​യി​ലെ ഒ​ഴു​ക്ക്​ എ​ണ്ണ​യി​ത​ര മേ​ഖ​ല​ക്ക്​ സ​ഹാ​യ​ക​മാ​യി.

ക​​ഴി​​ഞ്ഞ​​മാ​​സം ഇ​​ന്ത്യ​​യു​​മാ​​യി സ​​മ​​ഗ്ര സാ​​മ്പ​​ത്തി​​ക ക​​രാ​​ർ ഒ​​പ്പു​​വെ​​ച്ചി​​രു​​ന്നു. ഇ​​തു​​വ​​ഴി എ​​ണ്ണ ഇ​​ത​​ര വ്യാ​​പാ​​ര​​ത്തി​​ൽ ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ഇ​​ട​​പാ​​ട്​ അ​​ടു​​ത്ത അ​​ഞ്ചു​​വ​​ർ​​ഷം കൊ​​ണ്ട്​ 100 ശ​​ത​​കോ​​ടി ഡോ​​ള​​റി​​ലെ​​ത്തു​​മെ​​ന്നാ​​ണ്​ പ്ര​​തീ​​ക്ഷ. നി​​ല​​വി​​ൽ 60 ശ​​ത​​കോ​​ടി ഡോ​​ള​​റി​​ന്‍റെ വ്യാ​​പാ​​ര​​മാ​​ണ്​ ന​​ട​​ക്കു​​ന്ന​​ത്. സ​മാ​ന​മാ​യ ക​രാ​ർ ഇ​സ്രാ​യേ​ലു​മാ​യും ഈ ​ആ​ഴ്ച ഒ​പ്പു​വെ​ച്ചു. ദ​​ക്ഷി​​ണ കൊ​​റി​​യ, ഇ​​​ന്തോ​​നേ​​ഷ്യ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളു​​മാ​​യും ക​​രാ​​ർ ​ച​​ർ​​ച്ച ചെ​​യ്യു​​ന്നു​​ണ്ട്. എ​​ണ്ണ ഇ​​ത​​ര ഇ​​ട​​പാ​​ടി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ന​​ട​​ക്കു​​ന്ന​​ത്​ സൗ​​ദി​​യു​​മാ​​യാ​​ണ്. ര​​ണ്ടാം സ്ഥാ​​ന​​ത്ത്​ ഇ​​ന്ത്യ​​യു​​ണ്ട്.

പ​​ത്തു​​വ​​ർ​​ഷ​​ത്തി​​നി​​ടെ 4.4 ട്രി​​ല്യ​​ൺ ഡോ​​ള​​റി​​ന്‍റെ എ​​ണ്ണ ഇ​​ത​​ര വ്യാ​​പാ​​ര​​മാ​​ണ് യു.​എ.​ഇ​യി​ൽ ന​ട​ന്ന​ത്. 2012 മു​​ത​​ൽ 2021 വ​​രെ​ യു.​​എ.​​ഇ​​യി​​ലെ എ​​ണ്ണ ഇ​​ത​​ര ഉ​​ൽ​​പ​​ന്ന​​ങ്ങ​​ളു​​ടെ ക​​യ​​റ്റു​​മ​​തി​​യി​​ൽ 12 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യു​ണ്ടാ​യി. ഈ ​​കാ​​ല​​ത്തി​​നി​​ടെ 2.1 ട്രി​​ല്യ​​ൺ ദി​​ർ​​ഹ​​മി​​ന്‍റെ ക​​യ​​റ്റു​​മ​​തി ന​​ട​​ന്നു. ഇ​​റ​​ക്കു​​മ​​തി 2.5 ശ​​ത​​മാ​​ന​​മാ​​ണ്​ വ​​ർ​​ധി​​ച്ച​​ത്. 9.5 ട്രി​​ല്യ​​ൺ ദി​​ർ​​ഹ​​മി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി ന​​ട​​ന്നു. ആ​​കെ വി​​ദേ​​ശ വ്യാ​​പാ​​ര​​ത്തി​​ൽ എ​​ണ്ണ ഇ​​ത​​ര വ്യാ​​പാ​​രം 19 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു. ​2012ൽ ​​ഇ​​ത്​ 12 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. ​കോ​​വി​​ഡി​​ന്​ ശേ​​ഷം എ​​ണ്ണ​​യി​​ത​​ര വ​​രു​​മാ​​നം കു​​തി​​ച്ചു​​യ​​ർ​​ന്ന മാ​​സ​​മാ​​യി​​രു​​ന്നു 2021. 2019നെ ​​അ​​പേ​​ക്ഷി​​ച്ച്​ 11 ശ​​ത​​മാ​​ന​​മാ​​ണ്​ ക​​ഴി​​ഞ്ഞ വ​​ർ​​ഷം വ​​ർ​​ധി​​ച്ച​​ത്. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - fast growing in Non oil sector in UAE
Next Story