ഫസ്സാ ചാമ്പ്യൻഷിപ്പിൽ യൂനിയൻകോപ്പ് സ്പോൺസർമാർ
text_fieldsദുബൈ: നിശ്ചയദാർഢ്യ വിഭാഗക്കാർക്കായി ഒരുക്കുന്ന ഫസ്സാ ചാമ്പൻഷിപ്പിന് യു.എ.ഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹ കരണ സംരംഭമായ യൂണിയൻകോപ്പ് സ്പോൺസർമാരാവും. ഇത് രണ്ടാം തവണയാണ് ഡയമണ്ട് സ്പോൺസർ പട്ടികയിൽ യൂനിയൻ കോപ് പ് ഇടംപിടിക്കുന്നത്.ഇതു സംബന്ധിച്ച ധാരണാപത്രം ദുബൈ ക്ലബ് ഫോർ പീപ്പിൾ ഒാഫ് ഡിറ്റർമിനേഷനുമായി ഒപ്പുവെച്ചു.
യൂനിയൻ കോപ്പ് സി.ഇ.ഒക്ക് വേണ്ടി ഒാപ്പറേഷൻസ് വിഭാഗം ഡയറക്ടർ ഹരീബ് മുഹമ്മദ് ബിൻ താനിയും ക്ലബ് എക്സിക്യൂട്ടിവ് മാനേജിങ് ഡയറക്ടർ മജീദ് അബ്ദുല്ല അലോൈസമിയുമാണ് കരാർ കൈമാറിയത്. സമഗ്രവും ഏവരെയും ഉൾക്കൊള്ളുന്നതുമായ സമൂഹം രൂപപ്പെടുത്തുന്നതിന് യൂനിയൻകോപ്പിനുള്ള അതീവ താൽപര്യമാണ് സ്പോൺസർഷിപ്പിനു പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി.
എല്ലാ മേഖലകളിലും സമൂഹത്തിലെ ഏവരും മുന്നിലെത്തണമെന്ന യു.എ.ഇ നേതൃത്വത്തിെൻറ ദർശനത്തിനു ചുവടുപിടിച്ചാണ് യൂനിയൻ കോപ്പ് ഇൗ വിഷയത്തിൽ നയം ചിട്ടപ്പെടുത്തിയിട്ടുള്ളതെന്നും സ്പോർട്സ്-കലാ-സാംസ്കാരിക വിനിമയങ്ങളിലൂടെ സമൂഹത്തിലെമ്പാടും ഗുണകരമായ സ്വാധീനം സാധ്യമാക്കാനാവുമെന്നും ഹരീബ് മുഹമ്മദ് ബിൻ തൈനി പറഞ്ഞു.
കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വ നിർവഹണം ഏറ്റവും ശരിയായ ദിശയിൽ തന്നെ നടത്തുക എന്നത് യൂനിയൻകോപ്പിെൻറ നയമാണ്. കരുണ, നൽകൽ തുടങ്ങിയ അവശ്യമൂല്യങ്ങളിലധിഷ്ഠിതമായി മറ്റുള്ളവരും ഏറ്റെടുക്കുംവിധത്തിൽ മാതൃകാപരമായാണ് പദ്ധതികൾ ആവിഷ്കരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫസ്സാ ചാമ്പ്യൻഷിപ്പിെൻറ 12ാമത് അധ്യായം എക്സ്പോ 2020യോടനുബന്ധിച്ചാണ് ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
