വിളയിൽ ഫസീല അനുസ്മരണം
text_fieldsദുബൈ സൗഹൃദ കൂട്ടായ്മ ഒരുക്കിയ വിളയിൽ ഫസീല അനുസ്മരണ
ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഇ.പി. ജോൺസൺ സംസാരിക്കുന്നു
ദുബൈ: അന്തരിച്ച മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീലയെ അനുസ്മരിച്ച് ദുബൈ സൗഹൃദ കൂട്ടായ്മ. അൽ ഖിസൈസിലെ അറക്കൽ പാലസ് റസ്റ്റാറന്റിൽ ഞായറാഴ്ച രാവിലെ നടന്ന അനുസ്മരണ പരിപാടിയിൽ യു.എ.ഇയിലെ സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. പരിപാടിക്ക് തുടക്കം കുറിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഇ.പി. ജോൺസൺ സംസാരിച്ചു.
ബഷീർ തിക്കോടി, ഖലീലുല്ല ചെമ്മനാട്, തെൽഹത്ത് ഫോറം ഗ്രൂപ്, പുന്നക്കൻ മുഹമ്മദലി, ജയപ്രകാശ് പയ്യന്നൂർ, ഫനാസ് തലശ്ശേരി, അഹ്മദ് പി. സിറാജ്, മാധ്യമ പ്രവർത്തകരായ ജമാൽ കൈരളി ചാനൽ, ടി. ഖാലിദ് എന്നിവർ സംസാരിച്ചു. ഷുക്കൂർ ഉടുമ്പുതല, ഒ.ബി.എം ഷാജി, ബഷീർ ബെല്ലോ, ഫിറോസ് പയ്യോളി, അൻസാ കൊയിലാണ്ടി, ജാക്കി റഹ്മാൻ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. വിളയിൽ ഫസീലത്തയുടെ പാട്ടുകൾ ഓർത്തെടുത്ത് പ്രവാസി ഗായകരായ യൂസുഫ് കാരക്കാട്, ഹർഷാ ചന്ദ്രൻ, സജീർ വിലാദപുരം, സമ്മദ് കൊമ്മേരി എന്നിവർ ഗാനം ആലപിച്ചു. ഷഫീൽ കണ്ണൂർ സ്വാഗതവും ഹക്കീം വാഴക്കയിൽ നന്ദിയും പറഞ്ഞു.

