ഫർവാനിയയിൽ കഴിഞ്ഞ വർഷം ഉപേക്ഷിക്കപ്പെട്ട 4,540 കാർ നീക്കം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിൽ കഴിഞ്ഞ വർഷം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 4,540 കാറുകൾ നീക്കം ചെയ്തു. അതേസമയം, ഇതിൽ പിന്നീട് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി 2,444 കാറുകൾ ഉടമകൾ തിരികെ വാങ്ങി.
മുനിസിപ്പാലിറ്റിയിലെ പൊതു ശുചിത്വ വിഭാഗം നടത്തിയ ഫീൽഡ് പരിശോധനകളിൽ റോഡരികിൽ അലക്ഷ്യമായി നിർത്തിയിട്ട വാഹനങ്ങളിൽ ആദ്യം മുന്നറിയിപ്പ് സ്റ്റിക്കർ പതിക്കുകയും നിശ്ചിത മണിക്കൂറുകൾ കഴിഞ്ഞും ഉടമ എത്തിയില്ലെങ്കിൽ കണ്ടുകെട്ടി മുനിസിപ്പാലിറ്റിയുടെ ഗാരേജിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്.
മുനിസിപ്പാലിറ്റിയുടെ എല്ലാ ശാഖകളിലെയും പൊതു ശുചിത്വ, റോഡ് പ്രവൃത്തി വകുപ്പുകളിലെ സൂപ്പർവൈസറി ടീമുകളുടെ ഫീൽഡ് പരിശോധന കാമ്പയിൻ തുടരുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

