മിന്നലിൽ ഫാം കത്തിനശിച്ചു; 50 ഫാൽക്കണുകൾക്ക് ദാരുണാന്ത്യം
text_fieldsഅബൂദബി: ഇടിമിന്നലിൽ ഫാം കത്തിനശിച്ച് 50 ഫാൽക്കണുകൾ വെന്ത് ചത്തു. ഞായറാഴ്ച രാവി ലെയുണ്ടായ മിന്നലിൽ ദഫ്റയിലെ എട്ട് മീറ്റർ ഉയരമുള്ള ഫാമിനാണ് തീപിടിച്ചത്. ഫാം പൂർണമായി കത്തിനശിച്ചു. മൊത്തം രണ്ട് കോടി ദിർഹം വില മതിക്കുന്ന ഫാൽക്കണുകളാണ് ചത്തതെന്ന് ഫാം ഉടമ ഖൽഫാൻ അൽ ഖുബൈസി പറഞ്ഞു.
ഫാമിലെ ഫാൽക്കണുകൾ നിരവധി മത്സരങ്ങളിൽ വിജയം നേടിയവയും വിവിധ അവാർഡുകൾ ലഭിച്ചവയും ആയിരുന്നു. അതിനാൽ ഇവയ്ക്ക് വിലമതിക്കാനാവില്ല. കൂട്ടത്തിലെ ഒരു ഫാൽക്കണിന് മാത്രം ഒരു കോടി ദിർഹം വിലയുണ്ടായിരുന്നു. ഇടമിന്നൽ അതി ശക്തമായിരുന്നു. സമീപത്തുള്ളതെല്ലാം മിന്നൽ കരിച്ചുകളഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
