Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉമ്മുൽഖുവൈനിലെ ഫാമിൽ...

ഉമ്മുൽഖുവൈനിലെ ഫാമിൽ തീപിടിത്തം

text_fields
bookmark_border
ഉമ്മുൽഖുവൈനിലെ ഫാമിൽ തീപിടിത്തം
cancel
camera_alt?????? ???????? ?? ????????

ദുബൈ: ഉമ്മുൽ ഖുവൈനിൽ ഫാം ഹൗസിലെ കൂടാരത്തിൽ തീ പിടിത്തം. കാബർ മേഖലയിലാണ്​ ഇന്നലെ അഗ്​നിബാധയുണ്ടായത്​.  ഉമ്മുൽ ഖുവൈൻ പൊലീസ്​ സെൻട്രൽ ഒാപ്പറേഷൻ റൂമിൽ നിന്ന്​ ലഭിച്ച സന്ദേശത്തെ തുടർന്ന്​ ആംബുലൻസുകളും പാരമെഡിക്കുകളും ഉൾപ്പെടുന്ന വൻ രക്ഷാ സന്നാഹം സ്​ഥലത്തെത്തി. 
 സമീപത്തെ ഫാമുകളിലേക്ക്​ തീ പടരുന്നതിനു മുൻപ്​ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി ഉമ്മുൽ ഖുവൈൻ സിവിൽ ഡിഫൻസ്​ ഡയറക്​ടർ കേണൽ ഹസൻ അലി മുഹമ്മദ്​ ബിൻ സർമ്​ പറഞ്ഞു. 

ഫാമിലെ ആളുകളെയെല്ലാം അതിവേഗത്തിൽ ഒഴിപ്പിക്കാൻ സിവിൽ ഡിഫൻസ്​ സംഘത്തിനായി. തീപിടിത്ത സാധ്യതയുള്ള വസ്​തുക്കളും മാലിന്യങ്ങളും അലക്ഷ്യമായി തള്ളുന്നത്​ ഒഴിവാക്കണമെന്ന്​ അധികൃതർ മുന്നറിയിപ്പു നൽകി. ബുധനാഴ്​ച ഉമ്മുൽ ഖുവൈനിൽ നിർത്തിയിട്ട കാറിന്​ തീ പിടിച്ചിരുന്നു. രണ്ടു മാസത്തിനിടെ എമിറേറ്റിൽ സംഭവിക്കുന്ന ഏഴാമത്തെ തീപിടിത്തമാണിത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsfarm fire
News Summary - farm fire-uae-gulf news
Next Story