യാത്രയയപ്പ് നൽകി
text_fieldsപരിയാരത്ത് അബ്ദുല്ലക്ക് ഷാർജ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി നൽകിയ യാത്രയയപ്പ്
ഷാർജ: നാലു പതിറ്റാണ്ട് നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാർജ മലപ്പുറം കെ.എം.സി.സി മുതിർന്ന നേതാവും മുൻ മലപ്പുറം ജില്ല ഉപാധ്യക്ഷനുമായ പരിയാരത്ത് അബ്ദുല്ലക്ക് ഷാർജ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി.
പ്രസിഡന്റ് ഹംസ തിരുനാവായ അധ്യക്ഷത വഹിച്ചു. സീനിയർ നേതാവും മലപ്പുറം ജില്ല മുൻ പ്രസിഡന്റുമായ മജീദ് കാഞ്ഞിരക്കോൽ സ്നേഹോപഹാരം കൈമാറി.
ഷാർജ കെ.എം.സി.സി സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം, ട്രഷറർ സൈദ് മുഹമ്മദ്, അഷ്റഫ് പരതക്കാട് എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി റിയാസ് നടക്കൽ സ്വാഗതവും ട്രഷറർ അക്ബർ ചെറുമുക്ക് നന്ദിയും പറഞ്ഞു.