സുമനസ്സുകൾക്ക് നന്ദി; നാരായണൻ നാട്ടിലേക്ക്
text_fieldsനാരായണന് റാക് കെ.എം.സി.സി തവനൂർ മണ്ഡലം കമ്മിറ്റി നൽകിയ യാത്രയയപ്പ്
റാസൽഖൈമ: മൂന്നു പതിറ്റാണ്ടായി യു.എ.ഇയിൽ പ്രവാസ ജീവിതം നയിച്ചുവന്ന തവനൂർ പുറത്തൂർ കാവിലക്കാട് സ്വദേശി കരുവാൻ പുരക്കൽ നാരായണേട്ടൻ കെ.എം.സി.സിയുടെ സഹായത്തോടെ നാട്ടിലേക്കു മടങ്ങി. രണ്ടു വർഷം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് മാസങ്ങളോളം നീണ്ട ആശുപത്രി വാസത്തിനുശേഷം താമസരേഖകളുടെ കാലാവധി കഴിഞ്ഞ നാരായണന് കെ.എം.സി.സി തവനൂർ മണ്ഡലം കമ്മിറ്റി തുണയാവുകയായിരുന്നു.
വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയ ഇനത്തിൽ വൻ തുക പിഴ വന്നതോടെ നാട്ടിലേക്കു പോകാൻ കഴിയാത്ത അവസ്ഥയുണ്ടായി. റൂമിൽ തനിച്ചുകഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ പ്രയാസം അറിഞ്ഞ അബ്ദുല്ല പാങ്ങ്, മുഹമ്മദലി ആതവനാട് എന്നിവർ കെ.എം.സി.സി ഭാരവാഹികളുമായി വിവരം പങ്കുവെക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശ്രമങ്ങൾ നാരായണന് നാട്ടിലേക്കുള്ള യാത്രക്ക് വഴിതുറന്നു.
മണ്ഡലം ഭാരവാഹികളായ കെ.വി. സാഹിർ മാസ്റ്റർ, മുസ്തഫ പോട്ടൂർ, ഫൈസൽ പുറത്തൂർ, മജീദ് നടുവട്ടം, ഇസ്മാഈൽ കൂട്ടായി, ഹസൻ കോലക്കാട്ട്, അബ്ദുറഹ്മാൻ മംഗലം, ഖലീൽ താന്നിക്കാട്, ലത്തീഫ് തവനൂർ, പി.എസ്.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ നാരായണനെ യാത്രയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

