പ്രകാശന് തണ്ണീര്‍മുക്കത്തിന് യാത്രയയപ്പ് നല്കി
text_fieldsഗള്‍ഫ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രകാശന് തണ്ണീര്‍മുക്കം റാക് റീഡേഴ്സ് ഫോറത്തിന്റെ ഉപഹാരം ഏറ്റുവാങ്ങുന്നു
റാസല്‍ഖൈമ: ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രകാശന് തണ്ണീര്‍മുക്കത്തിന് സ്റ്റീവന്‍ റോക്കിലെ സഹ പ്രവര്‍ത്തകരും റാക് റീഡേഴ്സ് ഫോറവും യാത്രയയപ്പ് നല്കി.
റീഡേഴ്സ് ഫോറത്തിന്റെ ഉപഹാരം ഇന്ത്യന്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് കെ. അസൈനാര്‍, കേരള സമാജം പ്രസിഡന്റ് നാസര്‍ അല്‍ദാന, കലാഹൃദയം ഭാരവാഹികളായ ദിലീപ്, അനീസ് എന്നിവര്‍ ചേര്‍ന്ന് പ്രകാശന് തണ്ണീര്‍മുക്കത്തിന് സമ്മാനിച്ചു.
സ്റ്റീവന്‍ റോക്കില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഓപറേഷന് ഡയറക്ടര്‍ പ്യാരിജാന്, അനില്‍ വിദ്യാധരന്, സജീവന്, ആന്‍സണ്‍, നരേഷ്, ജിജു, ജയന്തന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

