പ്രഭാകരൻ പുറക്കാടിന് യാത്രയയപ്പ്
text_fieldsപ്രഭാകരൻ പുറക്കാടിന് പെരുമ പയ്യോളി യു.എ.ഇ കമ്മിറ്റി നൽകിയ യാത്രയയപ്പ്
ഷാർജ: ദീർഘകാലം പ്രവാസജീവിതം നയിച്ച പ്രഭാകരൻ പുറക്കാടിന് പെരുമ പയ്യോളി യു.എ.ഇ കമ്മിറ്റി യാത്രയയപ്പ് നൽകി.
കഴിഞ്ഞ 33 വർഷമായി ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന പ്രഭാകരൻ യു.എ.ഇയിലെ വിവിധ സംഘടനകളിൽ അംഗമാണ്. യാത്രയയപ്പ് യോഗത്തിൽ വൈസ് പ്രസിഡന്റ് സുരേഷ് തിക്കോടി അധ്യക്ഷത വഹിച്ചു. രക്ഷാധികാരിയായ ഇസ്മായിൽ മേലടി ഉപഹാരം സമർപ്പിച്ചു.
അസീസ് സുൽത്താൻ, സത്യൻ പള്ളിക്കര, ഷാജി ഇരിങ്ങൽ, മൊയ്തീൻ പട്ടായി, ഷാമിൽ മൊയ്തീൻ, സതീഷ് പള്ളിക്കര, സത്യൻ യു, നിഷാദ് മൊയ്തു, ടി.കെ. ഗഫൂർ, ഉനൈസ്, മൊയ്ദു പെരുമാൾപുരം എന്നിവർ സംസാരിച്ചു. സുനിൽ പാറേമ്മൽ സ്വാഗതവും ഷഹനാസ് തിക്കോടി നന്ദിയും പറഞ്ഞു.

