കെ. അബൂബക്കർ മാസ്റ്റർക്ക് യാത്രയപ്പ്
text_fieldsകെ. അബൂബക്കർ മാസ്റ്റർക്ക് സർഗധാര ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ ഉപഹാരം നൽകുന്നു
ദുബൈ: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ദുബൈ കെ.എം.സി.സി സർഗധാര പ്രവർത്തകനും കോഴിക്കോട് ജില്ല ചെയർമാനുമായ കെ. അബൂബക്കർ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി. കോഴിക്കോട് ജില്ല കെ.എം.സി.സി ഭാരവാഹി എന്നനിലയിൽ ഒട്ടേറെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ അദ്ദേഹം 30 വർഷെത്ത ദുബൈ പ്രവാസജീവിതത്തിനോടാണ് യാത്രപറയുന്നത്.യോഗം ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് മുസ്തഫ വേങ്ങര ഉദ്ഘാടനം ചെയ്തു. സർഗധാര ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് റഈസ് തലശ്ശേരി, സർഗാധര പ്രവർത്തകരായ മൂസ കോയമ്പ്രം, ജാസിം ഖാൻ, സിദ്ദീഖ് ചൗക്കി, അസ്ബുദ്ദീൻ വേങ്ങര, ഷെബിൻ തിരുവനന്തപുരം, ഷിബു കാസിം ആലപ്പുഴ, അബ്ദുൽ കബീർ വയനാട്, സാലി പുതുപറമ്പ്, ജബ്ബാർ ബാലുശ്ശേരി, ഫാസിൽ പാവണ്ടൂർ, സുനീത് കണ്ണൂർ, നൗഫൽ തിരുവനന്തപുരം, നിസാം വളാഞ്ചേരി തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ കൺവീനർ നജീബ് തച്ചംപൊയിൽ സ്വാഗതവും ഷമീർ വേങ്ങാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

