48 വർഷത്തെ പ്രവാസത്തിന് വിട, പി.ആർ. ഉണ്ണികൃഷ്ണൻ മടങ്ങുന്നു
text_fieldsവീക്ഷണം ഫോറം അജ്മാൻ യൂനിറ്റ് മുൻ പ്രസിഡന്‍റ് പി.ആർ. ഉണ്ണികൃഷ്ണന്‍റെ യാത്രയയപ്പ് ചടങ്ങിൽനിന്ന്
അജ്മാന്‍: ഇന്ദിര ഗാന്ധി വീക്ഷണം ഫോറം അജ്മാൻ യൂനിറ്റ് മുൻ പ്രസിഡന്‍റും, ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗവുമായിരുന്ന പി.ആർ. ഉണ്ണികൃഷ്ണന് വീക്ഷണം ഫോറം അജ്മാൻ യൂനിറ്റിന്‍റെ നേതൃത്വത്തിൽ യാത്രയയപ്പ് സംഘടിപ്പിച്ചു. നീണ്ട 48 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന അദ്ദേഹത്തിന്‍റെ ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളെ ആദരിച്ചായിരുന്നു ചടങ്ങ്.
വീക്ഷണം ഫോറം അജ്മാൻ യൂനിറ്റ് ആക്ടിങ് പ്രസിഡന്‍റ് ഇക്ബാൽ ഇടക്കഴിയൂരിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്‍റ് എൻ. എ. ഹസൻ ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് ഉണ്ണികൃഷ്ണൻ നൽകിയ വിലപ്പെട്ട സംഭാവനകളെ യോഗം പ്രകീർത്തിച്ചു.
ചടങ്ങിൽ അഷ്റഫ് കരുനാഗപ്പള്ളി, അലി ആളൂർ, തോമസ് ജോർജ്, സുരേഷ് ബാബു, എൻ.കെ. സജീവൻ, സിദ്ദിഖ് ലിയോടെക്, നസീർ മുറ്റിച്ചൂര്‍, എം. ആനന്ദൻ, അനിൽ കുമാർ, മമ്മൂട്ടി, വിനോദ് എന്നിവരും, വനിതാ വിഭാഗത്തെ പ്രതിനിധീകരിച്ച് പ്രസിഡന്‍റ് ഷമീല സിദ്ദിഖ്, ശോഭ ബാലൻ, ലിംല ടീച്ചർ, ലത ടീച്ചർ, ബിന്ദു, ലതിക, ജയ, ആനി, ഫാത്തിമ അഷ്റഫ് എന്നിവരും സംസാരിച്ചു. പി.ആർ. ഉണ്ണികൃഷ്ണൻ മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി സോണി ജോസഫ് സ്വാഗതവും ട്രഷറർ ബിജു ജോൺ നന്ദിയും പറഞ്ഞു. അജ്മാനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

