35 വര്‍ഷത്തെ പ്രവാസത്തിന് വിട; മജീദ് മാട്ടൂലിലേക്ക്
text_fieldsഅബൂദബി: മൂന്നരപ്പതിറ്റാണ്ടത്തെ പ്രവാസ ജീവിതം നിര്‍ത്തി കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി എം. അബ്ദുല്‍ മജീദ് ഹാജി നാട്ടിലേക്ക് മടങ്ങുന്നു. 1990ല്‍ ഇരുപതാം വയസ്സില്‍ പ്രവാസലോകത്തെത്തിയ മജീദ്, അബൂദബിയിലെ കുവൈത്ത് എംബസിയില്‍ നീണ്ട 35 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് മടങ്ങുന്നത്. തന്റെ പ്രവാസകാലം മുഴുവന്‍ ഒരേ സ്ഥാപനത്തില്‍ തന്നെ സേവനമനുഷ്ഠിക്കാന്‍ സാധിച്ചത് അഭിമാനകരമായ നേട്ടമായാണ് അദ്ദേഹം കാണുന്നത്.
കഠിനാധ്വാനത്തിലൂടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും അഞ്ച് മക്കളെ മികച്ച രീതിയില്‍ വളര്‍ത്തി ഉന്നത വിദ്യാഭ്യാസം നല്‍കാനും സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മജീദിന്റെ മക്കളില്‍ മൂന്നുപേര്‍ നിലവില്‍ യു.എ.ഇയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. ഔദ്യോഗിക ജീവിതത്തിന് പുറമെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലും സജീവസാന്നിധ്യമായിരുന്നു. മാട്ടൂല്‍ കൂട്ടായ്മയുടെ പ്രവര്‍ത്തകനായും 'മാട്ടൂല്‍ മന്‍ശഇ'ന്റെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഐ.സി.എഫ് മദീന സായിദ് ദര്‍വേഷ് യൂനിറ്റ് ഭാരവാഹിയാണ്. ഇനി കുടുംബത്തോടൊപ്പം നാട്ടില്‍ വിശ്രമജീവിതം നയിക്കാനാണ് തീരുമാനം. ഐ.സി.എഫ് ദര്‍വേഷ് യൂനിറ്റ് മജീദിന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ അഷ്‌റഫ് സഅദി, അമീന്‍ മുസ്ലിയാര്‍, പി.പി. മുഹമ്മദ്, നൂറുദ്ദീന്‍ കരിയാട്, സെയ്തലവി, അബ്ദുല്‍ നാസര്‍, നൗഷാദ്, അഫ്‌സല്‍, ശുക്കൂര്‍, കെ.പി. ജബ്ബാര്‍ മാട്ടൂല്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

