23 വർഷത്തെ പ്രവാസത്തിന് വിട; അഷ്റഫ് സഖാഫി ഇനി നാട്ടിൽ
text_fieldsഅഷ്റഫ് സഖാഫി
അബൂദബി: രണ്ടു ദശകത്തിെൻറ പ്രവാസ ഓർമകളുമായി അഷ്റഫ് സഖാഫി ഗൾഫ് ജീവിതത്തിന് വിടപറയുന്നു. മർകസിെൻറ തൊഴിൽ ദാന പദ്ധതിയിലൂടെയാണ് കോഴിക്കോട് വടകര തീനൂർ സ്വദേശിയായ അഷ്റഫ് സഖാഫി പ്രവാസ ലോകത്ത് എത്തുന്നത്. 1998ലെ ഡിസംബറിൽ കോഴിക്കോട്ടു നിന്നും അക്ബർ ട്രാവൽസിെൻറ രണ്ടു ബസുകളിൽ 57 പേരടങ്ങുന്ന യാത്രാ സംഘം ബോംബെയിലേക്ക് യാത്ര തിരിച്ചപ്പോൾ അസിസ്റ്റൻറ് ലീഡറായി അഷ്റഫ് സഖാഫി ഉണ്ടായിരുന്നു.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അഡ്നോകിലേക്ക് മാർക്കസിെൻറ നാലാം ബാച്ചിലെ അംഗമായി അബൂദബിയിൽ പ്രവാസജീവിതം ആരംഭിച്ചു. മനാസിർ, അൽ ബത്തീൻ, മിന പോർട്ട് എന്നിവിടങ്ങൾക്ക് പുറമെ റാസൽ ഗുറാബ്, ഷമാലിയ എന്നീ ഐലൻഡുകളിലും അഷ്റഫ് സഖാഫി സെയിൽസ് അറ്റൻറർ, സൂപ്പർവൈസർ, സൂപ്രണ്ട് എന്നീ തസ്തികയിൽ ജോലി ചെയ്തു. അസിസ്റ്റൻറ് സ്റ്റേഷൻ മാനേജരായാണ് പ്രവാസത്തോട് വിടപറയുന്നത്. വ്യക്തി ജീവിതത്തിലും സംഘടന പ്രവർത്തനത്തിലും കണിശതയും കാർക്കശ്യവും പുലർത്തിയിരുന്നു.
എസ്.വൈ.എസ് കോഴിക്കോട് ജില്ല പ്രസിഡൻറ്, സിറാജുൽ ഹുദ പ്രസിഡൻറ്, മാക്ക് എക്സിക്യുട്ടിവ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു. മർകസ് മഅദിൻ, സി.എം സെൻറർ മടവൂർ തുടങ്ങി സ്ഥാപങ്ങളുടെ സജീവ സഹകാരി കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

