അബ്ദുറഹീം കോട്ടക്കലിന് യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അബ്ദുറഹീം കോട്ടക്കലിന് െഎ.സി.എഫ്, രിസാല സ്റ്റഡി സർക്കിൾ അൽ ഖസീം സെൻട്രൽ കമ്മിറ്റികൾ യാത്രയയപ്പ് നൽകിയപ്പോൾ
ബുറൈദ: 24 വർഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക് തിരിക്കുന്ന ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സൗദി സെൻട്രൽ പ്രൊവിൻസ് സെക്രട്ടറി അബ്ദുറഹീം കോട്ടക്കലിന് െഎ.സി.എഫ്, രിസാല സ്റ്റഡി സർക്കിൾ അൽ ഖസീം സെൻട്രൽ കമ്മിറ്റികൾ സംയുക്ത യാത്രയയപ്പ് നൽകി. ഐ.സി.എഫ് സെൻട്രൽ പ്രസിഡൻറ് അബ്ദുൽ ഖാദർ ബാഖവി വിളയൂർ അധ്യക്ഷത വഹിച്ചു. ഷമീർ സഖാഫി പട്ടാമ്പി ഉദ്ഘാടനം ചെയ്തു. സെൻട്രൽ വെൽെഫയർ സെക്രട്ടറി മൻസൂർ ഹാജി കൊല്ലം, ആർ.എസ്.സി സൗദി നാഷനൽ വിസ്ഡം ഇൻ ചാർജ് നൗഫൽ മണ്ണാർക്കാട്, മൂസ മുസ്ലിയാർ കരീറ്റിപറമ്പ്, ശിഹാബ് സവാമ, മഹമൂദ് കോപ്പ, നിസാർ കാക്കനാട്, ശിഹാബ് കണ്ണൂർ എന്നിവർ സംസാരിച്ചു. അബ്ദുല്ല സകാക്കിർ, അഫ്സൽ കായംകുളം എന്നിവർ അബ്ദുറഹീമിന് ഉപഹാരം സമ്മാനിച്ചു. ഹുസൈൻ താളന്നൂർ നന്ദി പറഞ്ഞു.

