ഹാഷിം ഓർക്കാട്ടേരിക്ക് യാത്രയയപ്പ് നൽകി
text_fieldsസഹപ്രവർത്തകർ നൽകിയ യാത്രയയപ്പ് ചടങ്ങിൽ ഹാഷിം ഓർക്കാട്ടേരിക്ക് ഉപഹാരം കൈമാറുന്നു
ദുബൈ: 45 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്കു മടങ്ങുന്ന ഹാഷിം ഓർക്കാട്ടേരിക്ക് സഹപ്രവർത്തകർ ചേർന്ന് യാത്രയയപ്പ് നൽകി. സോനപുർ മശ്രീക് മദീന സൂപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ജാഫർ കോടിയേരി സ്വാഗതം പറഞ്ഞു.
മശ്രീക് മദീന എം.ഡി സജ്ജാദ് ഹസൻ പൊന്നാടയണിയിക്കുകയും മെമന്റോ കൈമാറുകയും ചെയ്തു. മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും ഉപഹാരം നാസർ കുറ്റ്യാടി നൽകി. ചടങ്ങിൽ അൻവർ മൂരാട് അധ്യക്ഷത വഹിച്ചു. ഗായകൻ അഷ്റഫ് പട്ടീലിന്റെ ഗാനവിരുന്നും ഉണ്ടായിരുന്നു. പ്രകാശൻ പാനൂർ, രാജീവൻ തലശ്ശേരി, ഹമീദ് വാണിമേൽ, ഇസ്മായിൽ പരാട്, ഇർഫാൻ പൊന്നാനി, റാസിഖ് വടകര, ഈസ ചക്കര, നജീബ് മാന്നാർ എന്നിവർ ആശംസ നേർന്നു. നാസർ ഇടങ്ങഴിന്റെവിട നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

