യാത്രയയപ്പും അനുമോദനവും
text_fieldsവർസൻ ഫാമിലി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുക്കിയ യാത്രയയപ്പിലും അനുമോദനത്തിലും പങ്കെടുത്തവർ
ദുബൈ: മലപ്പുറം അരിമ്പ്ര സ്വദേശി അബ്ദുൽ ബഷീർ തയ്യിലിന് വർസൻ ഫാമിലി കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. നിലവിലെ പ്രസിഡന്റ് ഷബീറലിയുടെ നേതൃത്വത്തിൽ ദുബൈ അക്കാദമിക്ക് സിറ്റി പാർക്കിൽ നടത്തിയ പരിപാടിയിൽ ഷഅബാൻ അധ്യക്ഷത വഹിച്ചു.
ഫസൽ പ്രതീക്ഷ സ്വാഗതം പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ ഷബീർ അബ്ദു, സമീറലി, അർഷാദ്, അജിത്, സാനിയാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നീണ്ട 19 വർഷത്തോളം ‘ദീവ’യിൽ സേവനമനുഭവിച്ച ബഷീർ തയ്യിൽ പ്രവാസജീവിതത്തിലെ അനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു. സഹപ്രവർത്തകരായ അസീം, റഫീഖ്, റഊഫ്, റിയാസ് എന്നിവർ ആശംസ നേർന്നു.
ചടങ്ങിൽ വെച്ച് ഈ വർഷത്തെ സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ഹയ ഫാത്തിമയെയും അഹ്മദ് അബ്ദുൽ അസീമിനെയും അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

