യാത്രയയപ്പും പോസ്റ്റർ പ്രകാശനവും
text_fieldsപി.എസ്. യൂസുഫിന് ചലഞ്ചേഴ്സ് ഓവർസിസ് കമ്മിറ്റി നൽകിയ യാത്രയയപ്പ്
ദുബൈ: നീണ്ട നാൽപത്തിയഞ്ചു വർഷത്തെ പ്രവാസത്തിന് വിരാമം നൽകി നാട്ടിലേക്ക് പോകുന്ന ചേറ്റുവ സ്വദേശിയും നാടിന്റെ കലാ സാംസ്കാരിക ജീവകാരുണ്യരംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന പി.എസ്. യൂസുഫിന് ചലഞ്ചേഴ്സ് ഓവർസിസ് കമ്മിറ്റി യാത്രയയപ്പു നൽകി. പ്രസിഡന്റ് ഷീദ് അസീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റാഷി അബ്ദു സ്വാഗതം പറഞ്ഞു. ബഷീർ കന്നത്തുപടി, ഷമീർ.കെ.എം, ഷാനവാസ് ഹംസ, റാഫി സൈദു, അക്കു അക്ബർ എന്നിവർ ആശംസകൾ നേർന്നു. ജനുവരി 14ന് ചലഞ്ചേഴ്സ് ഓവർസിസ് ഒരുക്കുന്ന ഷെഫി മാഷ് മെമ്മോറിയൽ ഫുട്ബാൾ ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനവും നടന്നു.

