എം.കെ.എം. മൗലവിക്ക് യാത്രയയപ്പ് നല്കി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന എം.കെ.എം. മൗലവിക്ക് റാക് കെ.എം.സി.സി അല്‍ റംസ് കമ്മിറ്റി നല്കിയ യാത്രയയപ്പ് ചടങ്ങില്‍ ഉപഹാരം സമ്മാനിക്കുന്നു
റാസല്‍ഖൈമ: 46 വര്‍ഷത്തെ ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എം.കെ.എം. മൗലവിക്ക് (മുഹിയിദ്ദീന്‍ മൂസ കടിയങ്ങാട്) കെ.എം.സി.സി റാക് അല്‍ റംസ് ഏരിയ കമ്മിറ്റി യാത്രയയപ്പ് നല്കി.
പ്രസിഡന്റ് ഹസന് എടപ്പാള്‍, ജന. സെക്ര. അസീസ്, ട്രഷറര്‍ റഷീദ്, അഷ്റഫ്, നൂറുല്‍ ഹുദ, നിഷാം, സൈനുദ്ദീന്‍, ഇബ്രാഹിം ഹാജി, അബ്ദുറഹ്മാന്, സിദ്ദീഖ്, റഷീദ്, അബ്ദുല്‍ വാജിദ് എന്നിവര്‍ പങ്കെടുത്തു. റംസ് കമ്മിറ്റിയുടെ ഉപദേശക സമിതി ചെയര്‍മാനായ എം.കെ.എം. മൗലവി കെ.എം.സി.സിയുടെയും ചന്ദ്രിക റീഡേഴ്സ് ഫോറത്തിന്റെയും നേതൃപദവികള്‍ അലങ്കരിച്ചിട്ടുണ്ട്. ചടങ്ങില്‍ ഭാരവാഹികള്‍ എം.കെ.എം. മൗലവിക്ക് ഉപഹാരം നല്കി.

