പ്രവാസത്തിന് സലാം; നാല് പതിറ്റാണ്ടിന് ശേഷം സലാം മടങ്ങുന്നു
text_fieldsകൊമ്പനേഴത്ത് സലാം
ഷാർജ: കൊൽക്കത്തയിലും ബംഗളൂരുവിലും യു.എ.ഇയിലുമായി നാലു പതിറ്റാണ്ടു കാലത്തേ പ്രവാസം അവസാനിപ്പിച്ച് കൊടുങ്ങല്ലൂർ കൊമ്പനേഴത്ത് സലാം നാട്ടിലേക്ക്. 1996ൽ തുടങ്ങിയ ഗൾഫ് പ്രവാസത്തിനാണ് 63ാം വയസ്സിൽ വിരാമമിടുന്നത്. ഏതാനും പേരിൽ ആരംഭിച്ച് വിപുലമായ, അൽ നഹ്ദ ശംസുൽ ഉലമ ഇസ്ലാമിക സെന്ററിന്റെ തുടക്കക്കാരിൽ ഒരാളും കുറച്ചുകാലം ചെയർമാനുമായിരുന്നു.
തൊഴിലിനോടൊപ്പം സാമൂഹിക- ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവമായിരുന്ന അദ്ദേഹം ഷാർജ കെ.എം.സി.സി കൊടുങ്ങല്ലൂർ മണ്ഡലം ഭാരവാഹി, ഈസ്റ്റ് മാടവന മഹല്ല് യു.എ.ഇ കമ്മിറ്റി അംഗം, ഷാർജ തൃശൂർ ജില്ല എസ്.കെ.എസ്.എസ്.എഫ് സജീവ പ്രവർത്തകൻ എന്നീ നിലയിൽ കർമരംഗത്ത് നിറഞ്ഞുനിന്നിരുന്നു. കഫറ്റീരിയ നടത്തിപ്പുകാരനായി പ്രതീക്ഷിച്ച മെച്ചം ലഭിക്കാതെ ബി.എച്ച്.എസ് എന്ന സ്ഥാപനത്തിൽ സെയിൽസ്മാനായാണ് കൂടുതൽ കാലം ജോലിചെയ്തത്.
കൊടുങ്ങല്ലൂർ മാടവന കൊമ്പനേഴത്ത് മൊയ്ദു- ബിയ്യ ദമ്പതികളുടെ മകനാണ്. സുഫൈറയാണ് ഭാര്യ. മകൻ നജീബ് ദുബൈയിൽ ജോലി ചെയ്യുന്നു. മറ്റ് മക്കൾ: സാഫിറ അബ്ദുൽ ലത്തീഫ്, ഹസ്ന ജഹാൻ. പ്രവാസജീവിതം വഴി വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും സംതൃപ്തിയോടെയാണ് മടക്കം. സംഘടന പ്രവർത്തനരംഗത്ത് നിറസാന്നിധ്യമായൊരാളെ നഷ്ടപ്പെടുന്ന വിഷമം കഴിഞ്ഞ ദിവസങ്ങളിൽ നടന്ന യാത്രയയപ്പുകളിൽ സഹപ്രവർത്തകർ പങ്കുവെച്ചു. 27 വർഷത്തെ യു.എ.ഇ വാസത്തിൽ സാമൂഹിക സേവനത്തിനു കണ്ടെത്തിയ സമയങ്ങളിൽ കിട്ടിയ സൗഹൃദങ്ങൾ വിലപ്പെട്ടതാണെന്നു സലാം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

