കരീം വടക്കയിലിന് യാത്രയയപ്പ്
text_fieldsദുബൈ മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗത്തിൽനിന്ന് വിരമിച്ച് സ്വദേശത്തേക്കു മടങ്ങുന്ന കരീം വടക്കയിലിന് ‘പെരുമ’ പ്രവർത്തകർ യാത്രയയപ്പു നൽകുന്നു
ദുബൈ: ദുബൈ മുനിസിപ്പാലിറ്റി പബ്ലിക് ഹെൽത് സർവിസിൽനിന്ന് വി രമിച്ച് സ്വദേശത്തേക്കു മടങ്ങുന്ന കരീം വടക്കയിലിനു പയ്യോളി പെരുമയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പു നൽകി.1998ൽ ദുബൈ മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ച തിക്കോടി പുറക്കാട് സ്വദേശിയായ ഇദ്ദേഹം 25 വർഷത്തെ സേവനത്തിനു ശേഷമാണ് വിരമിക്കുന്നത്. ദുബൈ സർക്കാറിന്റെ നിരവധി അംഗീകാരങ്ങളും അനുമോദനങ്ങളും നേടിയിട്ടുണ്ട്.
നിരവധി തവണ പകർച്ചവ്യാധികളെക്കുറിച്ചും ജീവിത ശൈലീ രോഗങ്ങളെ കുറിച്ചും കീടനിയന്ത്രണത്തപ്പറ്റിയും പൊതുജനാരോഗ്യ ബോധവത്കരണ ക്ലാസുകളും നടത്തിയിട്ടുണ്ട്. പെരുമ പയ്യോളിയുടെ സീനിയർ മെംബറും ഭാരവാഹിയുമായ കരീം യു.എ.ഇയിൽ നിരവധി സാമൂഹിക, സംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമാണ്.
യാത്രയയപ്പു ചടങ്ങിൽ പെരുമ അംഗവും വ്യവസായിയുമായ ബിജു പണ്ടാരപ്പറമ്പിൽ ഉപഹാരം നൽകി. പ്രമോദൻ തിക്കോടി പൊന്നാട അണിയിച്ചു. പ്രസിഡന്റ് സാജിദ് പുറത്തൂട്ട് അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി രാജൻ കൊളാവിപ്പാലം ഉദ്ഘാടനം ചെയ്തു. അഡ്വ. മുഹമ്മദ് സാജിദ്, വേണു പുതുക്കൂടി, സത്യൻ പള്ളിക്കര, മൊയ്ദീൻ പട്ടായി, സതീശൻ പള്ളിക്കര, ഷാജി ഇരിങ്ങൽ, ഷാമിൽ മൊയ്ദീൻ, റിയാസ് കാട്ടടി, ഷാജി പള്ളിക്കര, ജ്യോതിഷ് കുമാർ, കനകൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ ഷമീർ കാട്ടടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

