മുരളി മാസ്റ്റര്‍ മംഗലത്തിന് യാത്രയയപ്പ്
text_fieldsവാക്കിതൾ മുരളി മാസ്റ്റർ മംഗലത്തിന് നൽകിയ യാത്രയയപ്പ്
ചടങ്ങിൽ നിന്ന്
മുരളി മാസ്റ്റര്‍ മംഗലത്തിന് യാത്രയയപ്പ്ദുബൈ: പ്രവാസലോകത്ത് 39 വർഷക്കാലം മലയാളഭാഷയുടെ തനിമയും സൗന്ദര്യവും പകർന്ന് നൽകിയ അധ്യാപകനും സാഹിത്യകാരനുമായ മുരളി മാസ്റ്റർ മംഗലത്തിന് ദുബൈയിൽ യാത്രയയപ്പ് നല്കി. ‘വാക്കിതൾ’ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ എം.എസ്.എസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സാംസ്കാരിക-മാധ്യമ-സാഹിത്യ രംഗത്തെ നിരവധി പേർ പങ്കെടുത്തു.
40 വർഷത്തോളം നീണ്ട പ്രവാസജീവിതത്തിനിടെ ആയിരക്കണക്കിന് വിദ്യാര്‍ഥികൾക്ക് മാതൃഭാഷയുടെ മാധുര്യം കൈമാറിയ മുരളി മാസ്റ്റര്‍ കേവലം ഒരു അധ്യാപകന് മാത്രമല്ല, പ്രവാസലോകത്തെ സാംസ്കാരിക മുഖങ്ങളിലെ പ്രധാന സാന്നിധ്യമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്ത്തകന് സാദിഖ് കാവില്‍ അധ്യക്ഷത വഹിച്ച പരിപാടി പ്രവീണ്‍ പാലക്കീല്‍ ഉദ്ഘാടനം ചെയ്തു. സലീം അയ്യനത്ത് മുഖ്യപ്രഭാഷണം നടത്തി. ‘വാക്കിതള്‍’ മുഖ്യകാര്യദർശിയും സാംസ്കാരിക പ്രവർത്തകനുമായ ബഷീർ തിക്കോടി, ഇന്ദുലേഖ, സ്മിത, ഹമീദ് കാലിക്കറ്റ്, ബഷീർബെല്ലൊ, റസിയ, മുരളി, ജലീൽ, അസീസ് മണമ്മൽ, പ്രശാന്ത് തിക്കോടി, ലവ്ലി നിസാർ, ഷാഹിദ, ഫിറോസ് പയ്യോളി, ഷാഫി എന്നിവര്‍ അദ്ദേഹത്തോടൊപ്പമുള്ള അനുഭവങ്ങൾ അനുസ്മരിച്ചു. അജ്മാൻ അൽഅമീർ ഇംഗ്ലീഷ് സ്കൂളിലെ മലയാളം അധ്യാപനത്തിൽ നിന്നാണ് മുരളി മംഗലത്ത് പ്രവാസജീവിതത്തിന് വിരാമമിട്ട് സ്വദേശത്തേക്ക് മടങ്ങുന്നത്. സക്കരിയ നരിക്കുനി സ്വാഗതവും നൗഷീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

