ഫറജ് ഫണ്ടിെൻറ പിന്തുണയോടെ ഇതുവരെ മോചിപ്പിച്ചത് 12,000 തടവുകാരെ
text_fieldsദുബൈ: യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച സഹിഷ്ണുതാ വ ർഷം പ്രമാണിച്ച് ഇൗ റമദാനിൽ ഫറജ് ഫണ്ടിെൻറ പിന്തുണയോടെ 100 തടവുകാരെ മോചിപ്പിച്ച തായി ചെയർമാൻ ഡോ. നാസ്സറൽ ഖ്രിബാനിഅൽ നുെഎമി അറിയിച്ചു. വിവിധ കോർപറേറ്റ് സ്ഥാ പനങ്ങൾ, വ്യക്തികൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഫണ്ട് ഇതിനായുള്ള വിഭവങ്ങൾ കണ്ടെത്തുന്നത്.
സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് കുറ്റകൃത്യങ്ങളിൽ പെട്ടുപോയവർ, സാമ്പത്തിക കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടവർ തുടങ്ങിയവർക്ക് സഹായം എത്തിക്കുക വഴി ബാധ്യതകൾ തീർത്ത് തങ്ങളുടെ കുടുംബമൊത്ത് ചേരുവാൻ കഴിഞ്ഞു. 2009 ൽ ആരംഭിച്ചതു മുതൽ ഇതിനകം വിവിധ ജയിലുകളിൽ നിന്നായി 50 രാഷ്ട്രങ്ങളിൽ നിന്നുള്ള12000 പേരെ മോചിപ്പിക്കാനായതായി അൽ നുെഎമി പറഞ്ഞു.
രണ്ടായിരത്തിലേറെ പേർക്ക് സാമ്പത്തിക സഹായം നൽകുവാനും ഫണ്ടിനു കഴിഞ്ഞു. ഇസ്ലാമിക മൂല്യങ്ങളും ഇമറാത്തി പൈതൃകവുമാണ് പ്രവർത്തനത്തിന് മാർഗരേഖയെന്നും യു.എ.ഇ രാഷ്ട്രനായകരുടെ അകമഴിഞ്ഞ പിന്തുണ മാനുഷികതയിലൂന്നിയ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുന്നതായും അദ്ദേഹം വ്യക്തമാക്കി. വിവരങ്ങൾക്ക് 800 32725 നമ്പറിലോ www.farajfund.ae വെബ്സൈറ്റിലോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
