Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശിക്ഷ കഴിഞ്ഞവരെ...

ശിക്ഷ കഴിഞ്ഞവരെ നാട്ടിലെത്തിക്കാൻ  ഫറാജ്​ ഫണ്ട​്​-പ്യുവർ ഗോൾഡ്​ ധാരണാ പത്രം

text_fields
bookmark_border
ശിക്ഷ കഴിഞ്ഞവരെ നാട്ടിലെത്തിക്കാൻ  ഫറാജ്​ ഫണ്ട​്​-പ്യുവർ ഗോൾഡ്​ ധാരണാ പത്രം
cancel
ദുബൈ: കടക്കെണിയിൽ വലയുന്നവർക്കും ജയിലിൽ കഴിയുന്നവർക്കും നിയമ നടപടി നേരിടുന്നവർക്കും സഹായമെത്തിക്കാൻ പ്രവർത്തിക്കുന്ന അബൂദബിയിലെ ഫറാജ്​ ഫണ്ട​ുമായി  ഇന്ത്യൻ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പ്യുവർ ഗോൾഡ്​ ജ്വല്ലറി ഗ്രൂപ്പ്​ എം.ഡി ഫിറോസ്​ മർച്ചൻറ്​ ധാരണാപത്രം ഒപ്പുവെച്ചു. 
ജയിൽ ശിക്ഷ കഴിഞ്ഞ്​ നാട്ടിലേക്ക്​ മടങ്ങുന്നവർക്കുള്ള വിമാന ടിക്കറ്റിനായി പ്രതിമാസം 40000 ദിർഹം നൽകാനാണ്​ ധാരണ. യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാൻ ആഹ്വാനം ചെയ്​ത ദാനവർഷ പ്രവർത്തനങ്ങളുടെ ഭാഗമായാണ്​ ഇൗ പിന്തുണ.   യു.എ.ഇ അഭ്യന്തര മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ശൈഖ്​ സൈഫ്​ ബിൻ സായിദ്​ ആൽ നഹ്​യാ​​െൻറ രക്ഷകർതൃത്വത്തിൽ പ്രവർത്തിക്കുന്ന ഫറാജ്​ ഫണ്ടുൾപ്പെടെയുള്ള കൂട്ടായ്​മകളും ജയിൽ^നിയമ അതോറിറ്റികളുമായി കൈകോർത്ത്​ സുരക്ഷിതവും സന്തുഷ്​ടവുമായ സമൂഹ നിർമിതി സാധ്യമാക്കാനും കൂടുതൽ പേരെ പ്രചോദിതരാക്കാനും കഴിയുമെന്ന്​ വിശ്വസിക്കുന്നതായി മർച്ചൻറ്​ പറഞ്ഞു.  അജ്​മാൻ പൊലീസിലെ ഉദ്യോഗസ്​ഥ​​െൻറ വിദേശ ചികിത്സക്കായി 60,000 ദിർഹവും കൈമാറി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - faraj fund uae
Next Story