Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫാൻസ് ഷൂട്ടൗട്ട്:...

ഫാൻസ് ഷൂട്ടൗട്ട്: അർജന്‍റീന ജേതാക്കൾ

text_fields
bookmark_border
ഫാൻസ് ഷൂട്ടൗട്ട്: അർജന്‍റീന ജേതാക്കൾ
cancel

ദുബൈ: ദുബൈയിലെ ഫുട്ബാൾ ആരാധകർക്കായി മലപ്പുറം ജില്ല കെ.എം.സി.സി ‘മലപ്പുറം റ്റു ഫിഫ കെ.എം.സി.സി സൂപ്പർ ഷോട്ട്’ എന്ന പേരിൽ വേൾഡ് കപ്പ് ഫാൻസ് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ദുബൈ സ്പോർട്സ് ബേ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അർജന്‍റീന, ബ്രസീൽ, ഫ്രാൻസ്, പോർച്ചുഗൽ, സ്പെയിൻ, ജർമനി, ഇംഗ്ലണ്ട് എന്നിവയുടെ ആരാധക സംഘങ്ങൾ മാറ്റുരച്ചു. അർജന്‍റീന ഫാൻസ് ജേതാക്കളായി. ബ്രസീൽ ഫാൻസ് റണ്ണറപ്പും പോർച്ചുഗൽ ഫാൻസ്‌ മൂന്നാം സ്ഥാനവും കരസ്ഥാക്കി. മികച്ച ഗോൾകീപ്പറായി ബ്രസീലിന്‍റെ ആബിദ് തെരെഞ്ഞെടുക്കപ്പെട്ടു.

ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്‍റ്​ സിദ്ധീഖ് കാലൊടിയുടെ അധ്യക്ഷതയിൽ സംസ്ഥാന കെ.എം.സി.സി സെക്രട്ടറി പി.വി. നാസർ ചടങ്ങ് ഉദ്​ഘാടനം ചെയ്തു. എ.പി. നൗഫൽ സ്വാഗതവും സി.വി. അഷ്‌റഫ്‌ നന്ദിയും പറഞ്ഞു.കെ.പി.എ. സലാം, ഒ.ടി. സലാം, കരീം കാലടി, ശിഹാബ് ഇരിവേറ്റി, ലത്തീഫ് തെക്കഞ്ചേരി, ഇഖ്ബാൽ വല്ലാർ, മുഹമ്മദ് വള്ളിക്കുന്ന്, സലിം വെങ്കിട്ട എന്നിവർ നേതൃത്വം നൽകി. മജീദ് ഫാൽക്കൻ, ഗഫൂർ കാലടി, മുസ്തഫ പള്ളിക്കൽ, നിഷാദ് പുൽപടൻ എന്നിവർ കളി നിയന്ത്രിച്ചു. സക്കീർ പാലത്തിങ്ങൽ, അമീൻ കരുവാരക്കുണ്ട്, മുസ്തഫ ആട്ടീരി, ടി.പി. സൈദലവി, അഷ്റഫ് കൊണ്ടോട്ടി, നാസർ എടപ്പറ്റ, സിനാൽ തുറക്കൽ, ഇബ്രാഹിം വട്ടംകുളം എന്നിവർ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccfansmalappuram district
News Summary - Fans Shootout: Argentina emerged as winners
Next Story