ഫാമിലി വിസ സേവനം; ഫീസിൽ 50 ശതമാനം ഇളവുമായി അൽ മനാമ ബിസിനസ് കൺസൽട്ടൻസി
text_fieldsഅജ്മാൻ: ഗൾഫ് മേഖലയിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് പിന്തുണയുമായി അൽ മനാമ ബിസിനസ് കൺസൽട്ടൻസി. ഫാമിലി വിസ സേവനങ്ങൾക്കുള്ള ഫീസിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഏപ്രിൽ ഒന്ന് മുതൽ 30 വരെയുള്ള കാലയളവിലാണ് ഫീസിളവ് ലഭിക്കുക. അനിശ്ചിതത്വം തുടരുന്ന പശ്ചാലത്തലത്തിൽ കുടുംബങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ പ്രവാസികൾ നേരിടുന്ന സാമ്പത്തിക ഭാരം കുറക്കുകയാണ് പുതിയ സംരംഭത്തിന്‍റെ ലക്ഷ്യമെന്ന് അൽ മനാമ ബിസിനസ് കൺസൽട്ടൻസി ഉടമകൾ അറിയിച്ചു.
പുതിയ വിസക്കുള്ള അപേക്ഷ, പുതുക്കൽ, കുട്ടികളുടെ വിസ തുടങ്ങിയവക്കായുള്ള സേവനങ്ങളിലെല്ലാം 50 ശതമാനം ഫീസിളവ് ലഭിക്കും. ഫയൽ ഓപ്പണിങ്, എൻട്രി പെർമിറ്റുകൾ, സ്റ്റാറ്റസ് മാറ്റങ്ങൾ, എമിറേറ്റ്സ് ഐഡി പ്രോസസിങ് എന്നിവ ഉൾപ്പെടെ ഒന്നിലധികം ഘട്ടങ്ങൾ ഉൾപ്പെടുന്നതാണ് ഫാമിലി വിസ നടപടികൾ. പുതിയ സംരംഭത്തിന് കീഴിൽ ഈ നടപടിക്രമങ്ങൾക്കുള്ള കൺസൽട്ടൻസി ഫീസുകളിൽ 50 ശതമാനം ഇളവ് അനുവദിക്കും. അതേസമയം, സർക്കാർ നിശ്ചയിച്ച ഫീസുകൾ മാറ്റമില്ലാതെ, സുതാര്യമായി നിലനിൽക്കും. ദുബൈ, അജ്മാൻ ഉൾപ്പെടെ എല്ലാ എമിറേറ്റുകളിലും അൽ മനാമ ബിസിനസ് കൺസൽട്ടൻസിയുടെ സേവനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അൽ മനാമ ട്രാവൽസ് ആൻഡ് കൺസൽട്ടൻസിയെ സമീപിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

