‘കുടുംബ ഭദ്രത, വികസനം, സുസ്ഥിരത’; റാക് പൊലീസ് പ്രചാരണം
text_fieldsറാസല്‍ഖൈമ: കുടുംബാംഗങ്ങള്‍ക്കിടയില്‍ സഹകരണം, ഐക്യദാര്‍ഢ്യം, ധാര്‍മികത തുടങ്ങിയ മൂല്യങ്ങളുടെ പ്രയോഗവത്കരണത്തെക്കുറിച്ച് ബോധവത്കരണവുമായി റാസല്‍ഖൈമ ആഭ്യന്തര മന്ത്രാലയം.
കുട്ടികള്‍ക്കിടയില്‍ ആരോഗ്യകരമായ സാമൂഹിക പെരുമാറ്റങ്ങള്‍ വളര്‍ത്തുക, ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ കഴിവുള്ള തലമുറയുടെ സൃഷ്ടിപ്പിന് കുടുംബങ്ങളെ പിന്തുണക്കാനും ശക്തിപ്പെടുത്താനുമുള്ള റാക് പൊലീസിന്റെ താല്പര്യത്തെ പ്രതിനിധീകരിക്കുന്നതാണ് ‘കുടുംബ ഭദ്രത, വികസനം, സുസ്ഥിരത’ മുദ്രാവാക്യത്തിന് കീഴിലുള്ള പ്രചാരണ പരിപാടികളെന്ന് റാക് പൊലീസ് മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഹമദ് അബ്ദുല്ല അല്‍ ഹൗദ് അഭിപ്രായപ്പെട്ടു.
ആരോഗ്യകരമായ സാമൂഹിക സൃഷ്ടിപ്പിന് രക്ഷിതാക്കളുടെ ഐക്യം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് റാക് പൊലീസ് ബോധവത്കരണ മാധ്യമ കാമ്പയിന് ബ്രാഞ്ച് ഡയറക്ടര്‍ മേജര്‍ സഈദ് അല്‍ മുസഫ്രി പറഞ്ഞു. കുടുംബ വികസനത്തിന്റെയും ധാര്‍മിക മൂല്യങ്ങളുടെയും അടിസ്ഥാനമായി പ്രവര്‍ത്തിക്കേണ്ടത് മാതാപിതാക്കളാണ്.
ഉത്തരവാദിത്ത ബോധമുള്ള പൗരന്മാരെ വളര്‍ത്തിയെടുക്കുന്നതില്‍ സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്നും സഈദ് തുടര്‍ന്നു. വിദ്യാലയങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ കുടുംബങ്ങളെ കേന്ദ്രീകരിച്ച് റാക് പൊലീസിന്റെ പ്രചാരണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

