കുടുംബസംഗമം ലോഗോ പ്രകാശനം
text_fieldsഇൻകാസ് മണലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ കുടുംബസംഗമം ലോഗോ പ്രകാശനം രമേശ് ചെന്നിത്തല നിർവഹിക്കുന്നു
ദുബൈ: ദുബൈ ഇൻകാസ് മണലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 'സ്നേഹസംഗമം 2021' കുടുംബസംഗമത്തിെൻറ ലോഗോ പ്രകാശനം രമേശ് ചെന്നിത്തല നിർവഹിച്ചു.
നവംബർ 26ന് നടക്കുന്ന കുടുംബസംഗമത്തോടനുബന്ധിച്ച് വിവിധ കലാസാംസ്കാരിക പരിപാടികളും പൊതുയോഗവും വിപുലമായി നടത്തുമെന്ന് ദുബൈ ഇൻകാസ് മണലൂർ നിയോജകമണ്ഡലം പ്രസിഡൻറ് തസ്ലിം കരീം അറിയിച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് എൻ.പി. രാമചന്ദ്രൻ സ്നേഹസംഗമത്തിന് ആശംസ നേർന്നു. രാജാറാം മോഹൻ, താരിസ് മുഹമ്മദ്, നജീബ് ജലീൽ, ഷംസുദ്ദീൻ പട്ടിക്കര, സക്കീർ പാമ്പ്ര, ജെബീഷ് ജമാൽ എന്നിവർ സന്നിഹിതരായി.

