അജ്മാനില്‍ ഫാമിലി പാർക്ക് തുറന്നു
text_fieldsഅജ്മാനിലെ ഫാമിലി പാർക്ക് ഉദ്ഘാടന ചടങ്ങ്
അജ്മാന്: കുടുംബ വർഷത്തോടനുബന്ധിച്ച് അൽ ജർഫ് 2 ഏരിയയിൽ ഫാമിലി പാർക്ക് തുറന്നു. പാര്‍ക്ക് അജ്മാന് നഗരസഭ വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ മുഹമ്മദ് അൽ നുഐമി ഉദ്ഘാടനം ചെയ്തു. ലോകത്തിലെ മുൻനിര ഹരിത നഗരങ്ങളുടെ പട്ടികയിൽ അജ്മാനെ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സുസ്ഥിര വികസനത്തിനായുള്ള വകുപ്പിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി. എമിറേറ്റിലെ ഹരിത ഇടങ്ങൾ വർധിപ്പിക്കുന്നതിനും കുടുംബങ്ങൾക്കും സന്ദർശകർക്കും പ്രകൃതിദത്തമായ ഒരു സങ്കേതം നൽകുന്നതിനുമുള്ള വകുപ്പിന്റെ നിലപാടിന്റെ ഭാഗമാണ് പാർക്കിന്റെ ഉദ്ഘാടനമെന്ന് അദ്ദേഹം വിശദീകരിച്ചു. ആറ് പാർക്കുകളുടെ പൂർത്തീകരണത്തോടെ 2024ൽ ആരംഭിച്ച റെസിഡൻഷ്യൽ പാർക്സ് പ്രോജക്ട് പ്രകാരമാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. ആറ് പാർക്കുകൾ കൂടി പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് 2028 വരെ പദ്ധതി തുടരും.
പാർക്ക് 6,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണെന്നും വായുസഞ്ചാരത്തിനും കാലാവസ്ഥാ വ്യതിയാനങ്ങൾക്കുമായി രൂപകൽപന ചെയ്ത 300മീറ്റർ നീളമുള്ള നടപ്പാത, കുട്ടികളുടെ കളിസ്ഥലം, പാർക്കിങ്, തണലുള്ള ഇരിപ്പിടങ്ങൾ, പുനരുപയോഗം ചെയ്ത വെള്ളം, സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലൈറ്റിങ്, വിവിധതരം മരങ്ങളും കുറ്റിച്ചെടികളും ഉപയോഗിച്ചുള്ള സ്മാർട്ട് ഇറിഗേഷൻ എന്നിവ പാർക്കിൽ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

