Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകുടുംബം മിസ്​...

കുടുംബം മിസ്​ ചെയ്യുന്നു; പീറ്റേഴ്​സൺ മടങ്ങി

text_fields
bookmark_border
കുടുംബം മിസ്​ ചെയ്യുന്നു; പീറ്റേഴ്​സൺ മടങ്ങി
cancel
camera_alt

പ്രൊഡക്​ഷൻ ടീമിനൊപ്പം കെവിൻ പീറ്റേഴ്​സൺ മൈതാനത്ത്

ദുബൈ: ഐ.പി.എൽ പാതിവഴി പിന്നിട്ട​േതാടെ മുൻ ഇംഗ്ലണ്ട്​ താരവും കമ​േൻററ്ററുമായ കെവിൻ പീറ്റേഴ്​സൺ നാട്ടിലേക്ക്​ മടങ്ങി. കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ്​ താൻ മടങ്ങുന്നതെന്ന്​ പീറ്റേഴ്​സൺ ട്വിറ്ററിൽ കുറിച്ചു. ഇത്​ വളരെ അസാധാരണമായ വർഷമാണ്​. കുട്ടികൾക്ക്​ സ്​കൂളിൽ പോകാൻ കഴിയാത്തതിനാൽ വീട്ടിലാണ്​.

അവരോടൊപ്പം എല്ലാദിവസവും ഉണ്ടാവണമെന്നാണ്​ ആഗ്രഹം. അതിനാൽ ഞാൻ മടങ്ങുന്നുവെന്നും കെ.പി ട്വിറ്ററിൽ കുറിച്ചു. പീറ്റേഴ്​സണ്​ പകരം കമ​േൻററ്ററായി മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാര എത്തിയിട്ടുണ്ട്​. ഈ സീസണിൽ ഡൽഹി ചാമ്പ്യന്മാരാകുമെന്ന പ്രവചനത്തോടെയാണ്​ പീറ്റേഴ്​സൺ യു.എ.ഇയിൽ എത്തിയത്​. മടങ്ങു​േമ്പാഴും പീറ്റേഴ്​സൺ ചാമ്പ്യന്മാരാകാൻ സാധ്യതയുള്ള മൂന്നുപേരെ ചൂണ്ടിക്കാണിക്കുന്നു- ഡൽഹി, ബാംഗ്ലൂർ, മുംബൈ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kevin pietersenIPLFamily misses
Next Story