തണൽ നടുവട്ടം പ്രവാസി സൗഹൃദവേദി കുടുംബസംഗമം
text_fieldsതണൽ നടുവട്ടം പ്രവാസി സൗഹൃദവേദി യു.എ.ഇ സംഘടിപ്പിച്ച കുടുംബസംഗമത്തിൽ കൂടിയവർ
ദുബൈ: തണൽ നടുവട്ടം പ്രവാസി സൗഹൃദവേദി യു.എ.ഇയുടെ നേതൃത്വത്തിൽ ജനുവരി 26ന് ദുബൈ ഖിസൈസിലെ അൽ തവാർ പാർക്കിൽ കുടുംബസംഗമം സംഘടിപ്പിച്ചു.
രാവിലെ 10 മുതൽ വൈകുന്നേരം ആറുവരെ നീണ്ട പരിപാടിയിൽ അബൂദബി, അൽ ഐൻ, ഷാർജ, ഫുജൈറ, അജ്മാൻ, റാസൽ ഖൈമ എന്നിവിടങ്ങളിൽനിന്നുള്ള നൂറിലധികം അംഗങ്ങൾ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഗെയിമുകളും മറ്റു പരിപാടികളും സംഘടിപ്പിച്ച ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങളും പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.
പ്രസിഡന്റ് സജിത് കടവിങ്ങൽ രക്ഷാധികാരികളായ കെ.വി. ബഷീർ, ഖാദർ, തണൽ പ്രവർത്തകരായ ദീപു, ഇർഷാദ്, ഇഖ്ബാൽ മനക്കടവത്ത്, കബീർ കോലക്കാട്ട്, ടി.സി. മുനീർ, മുജീബ് മണക്കടവത്ത്, സകരിയ, ശ്രീജിത്ത്, ടി.സി. റിയാസ്, അസീസ്, പ്രഭീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രസിഡന്റ് സജിത് കടവിങ്ങൽ നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

