ഓടൻസ് ഓവർസീസ് കുടുംബസംഗമം
text_fieldsഓടൻസ് ഓവർസീസ് കുടുംബസംഗമത്തിൽ പങ്കെടുത്തവർ
ദുബൈ: കണ്ണൂർ സിറ്റിയിലെ പുരാതന കുടുംബമായ ഓടൻ അംഗങ്ങളുടെ കുടുംബസംഗമം ദുബൈ മംമ്സാറിലെ ഓടൻ അഷ്റഫിന്റെ വില്ലയിൽ പെരുന്നാൾ ദിനത്തിൽ നടന്നു. മുൻകാലങ്ങളിൽ സാമൂഹിക സേവന രംഗത്ത് ഓടൻ കുടുംബം ചെയ്ത സേവനങ്ങൾ സംഗമത്തിൽ ചർച്ച ചെയ്തു. സംഗമത്തിന് ഓടൻ അഷ്റഫ്, ഓടൻ സലാം, ഓടൻ ഫിറോസ്, ഫവാസ്, മുഫീദ് എന്നിവർ നേതൃത്വം നൽകി. നാട്ടിൽ നിന്ന് ഓടൻ ഹാരിസും സന്ദർശനത്തിന് വന്ന സി.കെ. റശീദ് എൻജിനീയർ (സൗദി) എന്നിവരും ആശംസ നേർന്നു. ഫാഷൻ ഡിസൈനർ നദ അഷ്റഫ് മൈലാഞ്ചി ഡിസൈനിങ് നടത്തി. കുട്ടികളുടെ പരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

