പിള്ളക്കാട് പ്രവാസി കൂട്ടായ്മ കുടുംബസംഗമം
text_fieldsപിള്ളക്കാട് പ്രവാസി കൂട്ടായ്മ യു.എ.ഇയുടെ കുടുംബസംഗമം
ദുബൈ: ഗുരുവായൂർ പിള്ളക്കാട് നിവാസികളുടെ പിള്ളക്കാട് പ്രവാസി കൂട്ടായ്മ യു.എ.ഇയുടെ കുടുംബസംഗമം ദുബൈ മുഷ്രിഫ് പാർക്കിൽ നടന്നു. എഴുപതോളം ആളുകൾ പങ്കെടുത്തു. ഉച്ചഭക്ഷണത്തോടെ ആരംഭിച്ച സംഗമം വൈകുന്നേരം ആറു മണിക്ക് സമാപിച്ചു.
കൂട്ടായ്മ പ്രസിഡന്റ് ഷഫീക് മേലെടത്തയിൽ അധ്യക്ഷത വഹിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
ഷാനു, റാഫി, ഷെബിൻ, ജംഷി, ജാബിർ, ഫവാദ്, റഫീക്, ഫയാസ്, ഫായിസ്, ബഷീർ, ജീന ഷഫീഖ്, ഷഹീന ഷാഹിർ എന്നിവർ നേതൃത്വം നൽകി. കൂട്ടായ്മ സെക്രട്ടറി ഷാഹിർ മുള്ളത്തയിൽ നന്ദി പറഞ്ഞു. ഷിഹാബ് മുള്ളത്തയിൽ പരിപാടികൾ നിയന്ത്രിച്ചു.

