ചാർത്താൻകോട്ട കുടുംബസംഗമം
text_fieldsയു.എ.ഇയിലെ ചാർത്താൻകോട്ട കുടുംബാംഗങ്ങളുടെ സംഗമം
ദുബൈ: യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ താമസിക്കുന്ന മാഹിയിലെ ചാർത്താൻകോട്ട കുടുംബാംഗങ്ങളായ 150ൽപരം ആളുകൾ അൽ തവാർ പാർക്കിൽ ഒത്തുചേർന്നു. സംഗമം സുഹൈൽ ചങ്കരോത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ ജംഷീദ് ഹംസ മുഖ്യ പ്രഭാഷണം നടത്തി.
പ്രോഗ്രാം കമ്മിറ്റി കോഓഡിനേറ്റർമാരായ സി.കെ. ഷകീൽ, സി.എച്ച്. നൗജിദ്, സി.എച്ച്. നദീർ, സി.കെ. ഷാനവാസ്, കെ.എൻ. ഫജർ, റെനിൽ റഹൂഫ്, അനിൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. യു.എ.ഇയിലെ മുതിർന്ന കുടുംബാംഗമായ സി.കെ. ശുകൂറിനെ ആദരിച്ചു. സി.കെ. ലത്തീഫ്, സനിൽ അബ്ദുല്ല, ശുനൈസ് ശുകൂർ, നകാശ്, അജ്മൽ, നിഷാം, ശമൽ ഷബീർ, തസ്ലീന, ജസീറ, സുമയ്യ എന്നിവർ നേതൃത്വം നൽകി.

