കുടുംബസംഗമവും ബോധവത്കരണ ക്ലാസും
text_fieldsഎസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളെ നിയാർക് കുടുംബസംഗമത്തിൽ ആദരിക്കുന്നു
അബൂദബി: കോഴിക്കോട് കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന നിയാർകിന്റെ (നെസ്റ്റ് ഇന്റർനാഷനൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ) അബൂദബി ചാപ്റ്റർ അബൂദബി ഷാബിയയിലെ കുടുംബസംഗമവും നവജാത ശിശുക്കളിലും കുട്ടികളിലും വൈകല്യങ്ങളെ നേരത്തേ തിരിച്ചറിയേണ്ട ആവശ്യകതയെക്കുറിച്ചും അതിന്റെ രീതികളെക്കുറിച്ചും അവബോധ ക്ലാസ് സംഘടിപ്പിച്ചു.
ഷാബിയയിലെ മില്ലേനിയം ഹോസ്പിറ്റൽ ഹാളിൽ നടന്ന പരിപാടി നിയാർക് ഗ്ലോബൽ വൈസ് ചെയർമാൻ അബ്ദുൽ ഖാലിഖ് ഉദ്ഘാടനംചെയ്തു. നിയാർക് അബൂദബി ചാപ്റ്റർ ചെയർമാൻ സാദത്ത് കൊയിലാണ്ടി അധ്യക്ഷതവഹിച്ചു. നവജാത ശിശുക്കളിലും കുട്ടികളിലും ഉണ്ടാകാവുന്ന ജനന വൈകല്യങ്ങളെ നേരത്തേ തിരിച്ചറിയുന്നതിനും ഫലപ്രദമായി ചികിത്സിക്കുന്നതിനെക്കുറിച്ചും ഡോ. ദിവ്യ നാരായണൻകുട്ടി ക്ലാസെടുത്തു.
മുതിർന്ന അംഗം പി.എം. മൊയ്ദു, എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ ഹാനിയ അസ്മാർ, ഷിബിൻ, ഹാരിസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. വടകര എൻ.ആർ.ഐ ഫോറം അബൂദബി പ്രസിഡന്റ് ബഷീർ കപ്ലികണ്ടി, അബൂദബി കെ.എം.സി.സി വൈസ് പ്രസിഡന്റ് അബ്ദുൽ ബാസിത്, കോഴിക്കോട് ജില്ല കെ.എം.സി.സി ജോയന്റ് സെക്രട്ടറി നൗഷാദ് കൊയിലാണ്ടി, ഹാരിസ് എന്നിവർ ആശംസകളർപ്പിച്ചു.നിയാർക് അബൂദബി ചാപ്റ്റർ രക്ഷാധികാരി ഇബ്രാഹിം ബഷീർ മോഡറേറ്ററായിരുന്നു. ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് സ്വാഗതവും, ട്രഷറർ ടി.കെ. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

