Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡ്- മൂലം...

കോവിഡ്- മൂലം മരണപ്പെടുന്ന ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 10 വര്‍ഷം ശമ്പളം നൽകുമെന്ന്​ ആസ്​റ്റര്‍

text_fields
bookmark_border
കോവിഡ്- മൂലം മരണപ്പെടുന്ന ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 10 വര്‍ഷം ശമ്പളം നൽകുമെന്ന്​ ആസ്​റ്റര്‍
cancel

ദുബൈ: കോവിഡിനെതിരായ പോരാട്ടത്തിൽ ജീവൻ നഷ്​ടപ്പെടുന്ന ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക്​ പത്ത്​ വർഷത്തേക്ക്​ പ്രതിമാസം ശമ്പളം നൽകുമെന്ന പ്രഖ്യാപനവുമായി ആസ്​റ്റർ. ഇതുവരെ ആസ്​റ്ററ​ിലെ അഞ്ച്​ ജീവനക്കാരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഏഴ്​ രാജ്യങ്ങളിലായി 2880 ഡോക്​ടർമാരും 6280 നഴ്​സുമാരും 11,000 അനുബന്ധ ജീവനക്കാരും ആസ്​റ്ററിൽ ജോലി ചെയ്യുന്നുണ്ട്​. ഇവർക്കെല്ലാം മാനസീക പിന്തുണയേകുന്ന തീരുമാനമാണിത്​. 5150 ജീവനക്കാർക്ക്​ കോവിഡ്​ ബാധിച്ചിരുന്നു. ഭൂരിപക്ഷവും സുഖംപ്രാപിച്ചു. ജീവനക്കാരന്​ പ്രതിമാസം ലഭിച്ചിരുന്ന അടിസ്​ഥാന ശമ്പളമാണ്​ പത്ത്​ വർഷത്തേക്ക്​ കുടുംബാംഗങ്ങൾക്ക്​ നൽകുന്നത്​.

സ്വന്തം ജീവനേക്കാള്‍ രോഗികൾക്ക്​ മുന്‍ഗണന നല്‍കുന്ന ജീവനക്കാരാണ് കോവിഡിനെതിരായ പോരാട്ടത്തിലെ യഥാര്‍ത്ഥ നായകരെന്ന് ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. അഞ്ച്​ ജീവനക്കാർക്ക്​ ജീവൻ നഷ്​ടമായത്​ വേദനാജനകമാണ്​. ഭാര്യമാരെയും കുട്ടികളെയും പ്രായമായ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും തനിച്ചാക്കിയാണ് അവർ യാത്രയായത്​. അവരുടെ ആത്മാവിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ തന്നെ, അവരില്‍ പലരും കുടുംബത്തി​െൻറ ഏക വരുമാന സ്രോതസ്സായിരുന്നു എന്ന കാര്യവും വിസ്​മരിക്കുന്നില്ല. ഈ കുടുംബങ്ങൾക്ക്​ പിന്തുണ നൽകേണ്ടത്​ കടമായി ഏറ്റെടുക്കുകയാണ്​. ഇതൊരു ചെറിയ സഹായമാണെന്നറിയാം. ദുഷ്‌കരമായ സമയങ്ങളില്‍ അവര്‍ക്ക് ചെറിയ ആശ്വാസമേകാനെങ്കിലും ഇതുപകരു​ക്കുമെന്ന്​ പ്രതീക്ഷിക്കുന്നതായും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AsterAzad Moopen​Covid 19
News Summary - families of employees died by covid will be paid for 10 years says Aster
Next Story