Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകുടുംബങ്ങൾക്ക്​ ഫസ...

കുടുംബങ്ങൾക്ക്​ ഫസ ഡിസ്കൗണ്ട്​ കാർഡ്​ നേടാൻ അവസരം

text_fields
bookmark_border
കുടുംബങ്ങൾക്ക്​ ഫസ ഡിസ്കൗണ്ട്​ കാർഡ്​ നേടാൻ അവസരം
cancel

ദുബൈ: യു.എ.ഇയിൽ താമസക്കാരായ കുടുംബങ്ങൾക്ക്​ സൗജന്യമായി ഫസ ഡിസ്​കൗണ്ട്​ മെമ്പർഷിപ്പ്​ കാർഡ്​ നേടാൻ അവസരം. സാമൂഹിക ഐക്യം ശക്​തിപ്പെടുത്തുന്നതിനും കുടുംബങ്ങളുടെ ക്ഷേമവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനുമായി ‘ഫസ’യും കുടുംബ ​മന്ത്രാലയവും ചേർന്നാണ്​ കുടുംബ വർഷം 2026ന്‍റെ ഭാഗമായി പുതിയ സംരംഭം പ്രഖ്യാപിച്ചത്​​. ഫസ കാർഡ്​ നേടുന്നവർക്ക്​ രാജ്യത്തിനകത്തും പുറത്തുമുള്ള 34,000 ചെറുകിട ഷോപ്പുകളിൽ നിരവധി ഇളവുകളും ഓഫറുകളുമാണ്​ വാഗ്ദാനം ചെയ്യുന്നത്​.

കൂടാതെ ഫസ സ്​റ്റോറുകൾ വഴി 28,000 ഭക്ഷ്യ, ഉപഭോക്​തൃ ഉത്​പന്നങ്ങൾക്ക്​ വൻ വിലക്കിഴിവ്​, ​ലോകമെങ്ങുമുള്ള 5,000ത്തിലധികം ഹോട്ടലുകളിൽ ‘ഫസ അമാകീൻ’ സേവനം വഴി താമസത്തിനും യാത്ര പാക്കേജുകൾക്കും ഇളവുകൾ, ഫസ മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾക്കും വിനോദ പരിപാടികൾക്കും 70 ശതമാനം വരെ കിഴിവ്​ എന്നിവയും ലഭിക്കും. www.fazaa.ae എന്ന ഔദ്യോഗിക വെബ്​സൈറ്റ്​ വഴി യു.എ.ഇയിലെ യോഗ്യരായ കുടുംബങ്ങൾക്ക്​ ഫസ ഡിസ്കൗണ്ട്​ അംഗത്വത്തിനായി അപേക്ഷിക്കാം.

കുറഞ്ഞത്​ ഒരു കുട്ടിയെങ്കിലും ഉള്ള കുടുംബങ്ങൾക്കാണ്​ ഈ ആനുകൂല്യത്തിന്​ അർഹത. ‘കുടുംബ വർഷം 2026’ സംരംഭം അവസാനിക്കുന്നത്​ വരെ മെമ്പർഷിപ്പ്​ സാധുവായിരിക്കും. അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ഡിജിറ്റൽ കാർഡ്​ ആക്ടിവേറ്റ്​ ചെയ്യുന്നതിനും പ്രത്യേക സാ​​ങ്കേതിക സഹായ സംഘ​ത്തേയും അധികൃതർ നിയോഗിച്ചിട്ടുണ്ട്​.

സമൂഹത്തിന്‍റെ ക്ഷേമം ആരംഭിക്കുന്നത് ഓരോ കുടുംബത്തിന്‍റെയും ക്ഷേമത്തിൽ നിന്നാണെന്നാണ്​ യു.എ.ഇ വിശ്വസിക്കുന്നതെന്ന്​ കുടുംബ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഹെസ്സ അബ്​ദുറഹ്​മാൻ തഹ്​ലക്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsdiscount cardopportunityfamilies
News Summary - Families have the opportunity to get a FASA discount card
Next Story