തൂവെള്ള ഫാൽക്കണിന് ലേലത്തിൽ ലഭിച്ചത് 15 ലക്ഷം ദിർഹം!
text_fieldsഅബൂദബി: അപൂർവ ഇനം ഫാൽക്കണിന് ലേലത്തിൽ ലഭിച്ചത് 15 ലക്ഷം ദിർഹം! അബൂദബി ഇന്‍റർനാഷനൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷനിൽ (അഡിഹെക്സ് 2026) ആണ് വമ്പൻ തുകക്ക് ലേലം നടന്നത്. ഇത്തവണത്തെ പ്രദർശനത്തിൽ ഏറ്റവും ഉയർന്ന തുകക്ക് വിറ്റഴിക്കപ്പെടുന്ന ഫാൽക്കൺ ആണിത്. ‘അൾട്രാ വൈറ്റ് പ്യുവർ ഗൈർ ഗർമൂഷ’ ഇനത്തിൽപ്പെട്ട ഫാൽക്കൺ ആണ് വൻതുകക്ക് ലേലത്തിൽ പോയത്.
അമേരിക്കയിലെ ‘മാർക്ക് മോഗ്ലിച്ച്’ ഫാമിൽ പ്രജനനം ചെയ്ത ഈ അപൂർവ പരുന്തിന് 1,000 ഗ്രാം ഭാരമുണ്ട്. 16.5 ഇഞ്ച് നീളവും 16.5 ഇഞ്ച് വീതിയുമുള്ള ഇതിന്‍റെ അപൂർവമായ തൂവെള്ള നിറവും മികച്ച ശാരീരിക സവിശേഷതകളുമാണ് ഇത്രയും ഉയർന്ന ലേലത്തുക ലഭിക്കാൻ കാരണം. അഞ്ചാം ഘട്ട ലേലത്തിലാണ് തുക 15 ലക്ഷം ദിർഹമിലെത്തിയത്.
ലേലത്തിലെ ഈ റെക്കോഡ് വിൽപന ‘അഡ്ഹെക്സ്’ ലേലത്തിന്‍റെ ആഗോള നിലവാരവും പരുന്ത് വളർത്തലിന്‍റെ തലസ്ഥാനമെന്ന നിലയിൽ അബൂദബിയുടെ സ്ഥാനവും സൂചിപ്പിക്കുന്നതായി അഡ്നെക് ഗ്രൂപ് മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ ഹുമൈദ് മതർ അൽ ദാഹിരി പറഞ്ഞു. ഭാവി തലമുറകൾക്കായി എമിറാത്തി പൈതൃകം സംരക്ഷിക്കാനുള്ള പരിശ്രമങ്ങൾക്ക് ഇത് കരുത്തേകും. യു.എ.ഇയിലും രാജ്യാന്തര തലത്തിലുമുള്ള 55 പ്രമുഖ പരുന്ത് വളർത്തൽ ഫാമുകളാണ് ഇത്തവണത്തെ പ്രദർശനത്തിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

