ബാലികയെ ആഫ്രിക്കക്കാരി തട്ടിക്കൊണ്ടുപോകുന്ന വീഡിയോ വ്യാജമെന്ന് പൊലീസ് വ്യാജ വിഡിയോ
text_fieldsഅബൂദബി: ഇമാറാത്തി ബാലികയെ ആഫ്രിക്കൻ വനിത തട്ടിക്കൊണ്ടുപോകുന്നതായി ചിത്രീകരിച്ച വീഡിയോ വ്യാജമാണെന്ന് അബൂദബി പൊലീസ് അറിയിച്ചു. ഒരു ഗൾഫ് രാജ്യത്തിലെ സഹാദരിമാരാണ് വീഡിയോ ചിത്രീകരിച്ചത്. ഇവരെ അറസ്റ്റ് ചെയ്ത് ഫാമിലി പ്രോസിക്യൂഷൻ വകുപ്പിന് കൈമാറി.
ബാലികയുടെ മാതാവിെൻറ നിർദേശ പ്രകാരം ബാലികയെ കളിക്കാനായി കൊണ്ടുപോകുന്ന ആഫ്രിക്കൻ സ്ത്രീയെയാണ് ഇവർ വിഡിയോയിൽ ചിത്രീകരിച്ചത്. സ്ത്രീ കൊണ്ടുപോകുേമ്പാൾ ബാലിക കരഞ്ഞിരുന്നു. ഇത് തട്ടിക്കൊണ്ടുപോകലായി കണക്കാക്കി സഹോദരികൾ വീഡിയോയിൽ പകർത്തുകയായിരുന്നു.
സമൂഹത്തിന് ദോഷകരമായ വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നതിനെതിരെ കുറ്റാന്വേഷണ വിഭാഗം ഡയറക്ടർ കേണൽ ഒംറാൻ അഹ്മദ് ആൽ മസ്റൂഇ മുന്നറിയിപ്പ് നൽകി.
വ്യാജ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന ആരെയും പ്രോസിക്യൂട്ട് ചെയ്യുമെന്നും അത്തരം പ്രവർത്തികൾ വിവരസാേങ്കതിക വിദ്യ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമത്തിെൻറ പരിധിയിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർക്കെങ്കിലും വ്യാജ വീഡിയോ ലഭിച്ചാൽ അത് പ്രചരിപ്പിക്കരുതെന്ന് അബൂദബി പൊലീസ് അറിയിച്ചു. സമൂഹത്തിെൻറ നന്മക്കായി അക്കാര്യം അധികൃതരെ അറിയിക്കണമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.