Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ്യാ​ജ ടോ​ൾ സ​ന്ദേ​ശം;...

വ്യാ​ജ ടോ​ൾ സ​ന്ദേ​ശം; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് റാ​ക് പൊ​ലീ​സ്

text_fields
bookmark_border
വ്യാ​ജ ടോ​ൾ സ​ന്ദേ​ശം; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് റാ​ക് പൊ​ലീ​സ്
cancel
Listen to this Article

റാ​സ​ല്‍ഖൈ​മ: വാ​ഹ​ന ടോ​ള്‍ ഫീ​സ് കു​ടി​ശ്ശി​ക​യു​ണ്ടെ​ന്ന ത​ര​ത്തി​ല്‍ വ​രു​ന്ന വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് റാ​ക് പൊ​ലീ​സ്.ടോ​ള്‍ പ​ണം അ​ട​ച്ചി​​​ല്ലെ​ന്നും നി​ശ്ചി​ത തീ​യ​തി​ക്ക് അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ പി​ഴ കൂ​ടി അ​ട​ക്കേ​ണ്ടി വ​രു​മെ​ന്ന ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ളാ​ണ് അ​ടു​ത്തി​ടെ വ​ര്‍ധി​ച്ചി​രി​ക്കു​ന്ന​ത്. സ​ര്‍ക്കാ​ര്‍ അ​റി​യി​പ്പു​ക​ളെ അ​നു​ക​രി​ച്ച് എ​സ്.​എം.​എ​സ്, ഇ​ന്‍സ്റ്റ​ഗ്രാം മെ​സേ​ജു​ക​ള്‍ ത​യാ​റാ​ക്കി​യാ​ണ് ത​ട്ടി​പ്പു​കാ​രു​ടെ പ്ര​വ​ര്‍ത്ത​നം.

ഇ​തി​നൊ​പ്പം ചേ​ര്‍ക്കു​ന്ന ലി​ങ്കു​ക​ള്‍ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും ബാ​ങ്ക് വി​വ​ര​ങ്ങ​ളും കൈ​ക്ക​ലാ​ക്കി പ​ണം ത​ട്ടാ​നു​ള്ള വ്യാ​ജ വെ​ബ്സൈ​റ്റു​ക​ളി​ലേ​ക്ക് ന​യി​ക്കു​ന്ന​താ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍കു​ന്നു. പ​രി​ചി​ത​ര​ല്ലാ​ത്ത​വ​രി​ല്‍ നി​ന്നു​ള്ള സ​ന്ദേ​ശ​ങ്ങ​ള്‍ അ​വ​ഗ​ണി​ക്ക​ണം, സം​ശ​യാ​സ്പ​ദ​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ക്ക് മ​റു​പ​ടി ന​ല്‍ക​രു​ത്, ഗ​താ​ഗ​ത-​ടോ​ള്‍ സം​ബ​ന്ധ​മാ​യ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ള്‍ക്ക് അം​ഗീ​കൃ​ത സ​ര്‍ക്കാ​ര്‍ ചാ​ന​ലു​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്കു​ക, സ​ർ​വ​വി​ധ പ​ണ​മി​ട​പാ​ടു​ക​ളും അം​ഗീ​കൃ​ത ആ​പ്പു​ക​ള്‍, ഔ​ദ്യോ​ഗി​ക പൊ​ലീ​സ് വെ​ബ് സൈ​റ്റു​ക​ള്‍, അം​ഗീ​കൃ​ത സേ​വ​ന കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ വ​ഴി ന​ട​ത്തു​ക, സം​ശ​യ​ക​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ച്ചാ​ല്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ നി​ർ​ദേ​ശി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsRAK policefruadWarning
News Summary - Fake toll message; Rak police urge caution
Next Story