യു.എ.ഇയിലേക്ക് യാത്രാവിലക്കെന്ന് വ്യാജ പ്രചാരണം
text_fieldsദുബൈ: ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് യാത്രാവിലക്കെന്ന് വ്യാജപ്രചാരണം. മീഡിയവൺ ചാനലിന്റെ പേരിലാണ് വ്യാജ പോസ്റ്റർ അടിച്ചിറക്കിയത്. ശനിയാഴ്ച മുതൽ ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് യാത്രാവിലക്ക് എന്ന പോസ്റ്ററാണ് പടർന്നത്.
ഇത് വ്യാപകമായി പ്രചരിച്ചതോടെ പ്രവാസികൾ ആശങ്കയിലായി. ദിവസവും പതിനായിരക്കണക്കിനാളുകളാണ് കേരളത്തിൽനിന്ന് യു.എ.ഇയിൽ എത്തുന്നത്. ജനുവരി 15 എന്ന ഡേറ്റ് വെച്ചായിരുന്നു പോസ്റ്റർ ഇറക്കിയത്. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മീഡിയവൺ അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

