മതത്തെ അവഹേളിച്ച് വീണ്ടും ഫേസ്ബുക്ക് പോസ്റ്റ്
text_fieldsദുബൈ: മതവിദ്വേഷം വളർത്തുന്നതും ഇസ്ലാം മതത്തെ അവഹേളിക്കുന്നതു മായ തരത്തിൽ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ഒരു പ്രവാസിക്ക് കൂടി ജോ ലി നഷ്ടമായി. ഇന്ത്യൻ പൗരനായ രാകേഷ് ബി. കിത്തുർമഥിനാണ് ജോലി നഷ് ടമായത്. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻറഗ്രേറ്റഡ് ഫെസിലിറ്റി മാനേജ്മെൻറിലെ (എഫ്.എം) എമ്രിൽ സർവിസസിൽ ടീം ലീഡറായി പ്രവർത്തിക്കുന്ന രാകേഷിനെ പിരിച്ചുവിട്ട് ഇദ്ദേഹത്തെ ദുബൈ പൊലീസിന് കൈമാറുമെന്ന് എമ്രിൽ സർവിസസ് സി.ഇ.ഒ സ്റ്റുവർട്ട് ഹാരിസൺ പറഞ്ഞു.
കോവിഡ് സംബന്ധിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റിന് പ്രതികരണമായി രാകേഷ് ബി. കിത്തുർമഥ് ഇസ്ലാം മതവിശ്വാസികളെ പരിഹസിച്ചത് സമൂഹമാധ്യമത്തിൽ പ്രകോപനം സൃഷ്ടിച്ചിരുന്നു. കിത്തുർമഥ് നടത്തിയ പ്രതികരണത്തിെൻറ ഒരു സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഇദ്ദേഹത്തിെനതിരെ നടപടി. കിത്തുർമഥ് ഇപ്പോഴും യു.എ.ഇയിലുണ്ടോയെന്ന് കണ്ടെത്തി അദ്ദേഹത്തെ ദുബൈ പൊലീസിന് കൈമാറുമെന്ന് സ്റ്റുവർട്ട് ഹാരിസൺ ചൂണ്ടിക്കാട്ടി.
കർണാടക സ്വദേശിയാണ് രാകേഷ് ബി. കിത്തുർമഥെന്നാണ് കരുതുന്നത്. ഇസ്ലാം മതത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ഗ്രാഫിക് ചിത്രം സഹിതം േഫസ്ബുക്കിൽ പോസ്റ്റിട്ട ഇന്ത്യൻ മാനേജർക്ക് കഴിഞ്ഞ ദിവസം അബൂദബിയിൽ ജോലി നഷ്ടമായിരുന്നു. അബൂദബിയിലെ സ്വകാര്യ കമ്പനിയിൽ ഫിനാൻഷ്യൽ മാനേജരായ യു. മിതേഷ് എന്നയാൾക്കാണ് യു.എ.ഇയിൽ ജോലി നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
