Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ നഴ്​സ്​ ഒഴിവുകൾ: പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് ഇന്ത്യൻ എംബസി

text_fields
bookmark_border
കുവൈത്തിൽ നഴ്​സ്​ ഒഴിവുകൾ:  പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് ഇന്ത്യൻ എംബസി
cancel

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നഴ്സിങ് റിക്രൂട്ട്മ​െൻറ്​ എന്ന പേരിലുള്ള പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് ഇന ്ത്യൻ എംബസി മുന്നറിയിപ്പ്​ നൽകി. ഇന്ത്യയിൽ നിന്നുള്ള റിക്രൂട്ട്മ​െൻറിന് ഇ-മൈഗ്രേറ്റ് സംവിധാനം ഏർപ്പെടുത്തിയ ിട്ടുണ്ട്​. ഇതുവരെ കുവൈത്ത് ആരോഗ്യ മന്ത്രാലയമോ കുവൈത്തിലെ ഏതെങ്കിലും ഏജൻസിയോ ഇ ​മൈഗ്രേറ്റ്​ വഴി റിക്രൂട്ട്​മ ​െൻറിന്​ അപേക്ഷിച്ചിട്ടില്ലെന്ന്​ എംബസി വ്യക്​തമാക്കി.

നഴ്സിങ് റിക്രൂട്ട്മ​െൻറുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ വ്യാപകമായ സാഹചര്യത്തിലാണ് ഇ-മൈഗ്രേറ്റ് സംവിധാനം ഏർപ്പെടുത്തിയത്​. കുവൈത്തിലും നാട്ടിലും നഴ്​സിങ്​ റിക്രൂട്ട്​മ​െൻറ്​ സംബന്ധിച്ച പരസ്യങ്ങൾ വ്യാപകമായിട്ടുണ്ട്​. ഇൗ സാഹചര്യത്തിൽ കൂടിയാണ്​ എംബസിയുടെ മുന്നറിയിപ്പ്​. ഇന്ത്യയിൽനിന്നുള്ള നഴ്സിങ് നിയമനം സർക്കാർ ഏജൻസികൾ വഴി മാത്രമാക്കാൻ നേരത്തെ തീരുമാനമായതാണ്​.

അംഗീകൃത റിക്രൂട്ട്മ​െൻറിനായി കേരള സർക്കാറി​െൻറ കീഴിലുള്ള നോർക്ക റൂട്ട്സ്​, ഓവർസീസ്​ ഡെവലപ്മ​െൻറ് ആൻറ് എംപ്ലോയ്മ​െൻറ് പ്രമോഷൻ കൺസൾട്ടൻറ്സ്​ (ഒഡാപെക്), തമിഴ്നാട്ടിലെ ഓവർസീസ്​ മാൻപവർ കോർപറേഷൻ എന്നീ ഏജൻസികളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇൗ ഏജൻസി​കളെ നോക്കുകുത്തിയാക്കിയാണ്​ റിക്രൂട്ട്​മ​െൻറ്​ മാഫിയ പരസ്യം നൽകി ഇൻറർവ്യൂവിന്​ ക്ഷണിക്കുന്നത്​​.

ബി‌.എസ്‌.സി, എം‌.എസ്‌.സി, ജി‌.എൻ.‌എം നഴ്സുമാരെയെല്ലാം റിക്രൂട്ട് ചെയ്യുന്നതായാണ് പരസ്യങ്ങൾ. വിദേശങ്ങളിലേക്കുള്ള നഴ്സിങ് നിയമനത്തിനായി സ്വകാര്യ ഏജൻസികൾ ലക്ഷങ്ങൾ കൈക്കൂലി ഈടാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു കേന്ദ്ര സർക്കാർ റിക്രൂട്ടിങ് അധികാരം സർക്കാർ ഏജൻസികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - fake news-uae-gulf news
Next Story