കോവിഡ് ബാധിച്ച് അഞ്ചു പേർ മരിച്ചെന്ന് വ്യാജ വാർത്ത; രണ്ടു പേർ അറസ്റ്റിൽ
text_fieldsദുബൈ: അബൂദബിയിൽ കോവിഡ് ബാധിച്ച് യു.എ.ഇ സ്വദേശി കുടുംബത്തിലെ അഞ്ചു പേർ മരിച്ചെന്ന വ്യാജ വാർത്ത സംപ്രേഷണം ചെയ്തതിന് രണ്ടു പേർ അറസ്റ്റിൽ. അബൂദബി സ്പോർട്സ് ചാനലിലെ ജീവനക്കാരനടക്കമാണ് പിടിയിലായത്.
വാർത്ത കെട്ടിച്ചമച്ചതായിരുന്നു എന്ന് പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തി. വാർത്ത നൽകിയ വ്യക്തിയും സംപ്രേഷണം ചെയ്ത ചാനൽ പ്രവർത്തകനുമാണ് പിടിയിലായതെന്ന് പബ്ലിക് പ്രോസിക്യൂഷനെ ഉദ്ധരിച്ച് ദേശീയ ദുരന്തനിവാരണ സമിതി ട്വീറ്റ് ചെയ്തു. വാർത്ത പൂർണമായും കെട്ടിച്ചമച്ചതായിരുന്നു.
വാർത്തയിൽ പരാമർശിക്കുന്ന കുടുംബംപോലും നിലവിലില്ലാത്തതാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. വാർത്തയുടെ നിജസ്ഥിതി അന്വേഷിക്കുന്ന കാര്യത്തിൽ ചാനൽ പ്രവർത്തകന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷൻ വിലയിരുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

